
കണ്ണൂർ: ട്രെയിനിൽ നിന്നും പ്ലാറ്റ്ഫോമിലേക്ക് വീണയാളെ സാഹസികമായി രക്ഷപ്പെടുത്തി റെയിൽവേ ഉദ്യോഗസ്ഥൻ. കൊച്ചുവേളി- മുംബൈ ട്രെയിൻ തലശ്ശേരി പ്ലാറ്റ്ഫോമിൽ നിന്നും യാത്ര തിരിക്കുന്നതിനിടെയാണ് സംഭവമുണ്ടായത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. പ്ലാറ്റ്ഫോമിലിറങ്ങി ചായ വാങ്ങി തിരികെ ട്രെയിനിൽ കയറിയ സമയത്താണ് മധ്യവയസ്കനായ യാത്രക്കാരൻ പ്ലാറ്റ്ഫോമിലേക്ക് വീണത്. സ്വന്തം ജീവൻ പണയംവെച്ചാണ് ഉദ്യോഗസ്ഥൻ ഇദ്ദേഹത്തെ രക്ഷിച്ചത്.
”തലശ്ശേരിയിലായിരുന്നു എനിക്ക് ഡ്യൂട്ടി. യാത്രക്കാരൻ ചായ വാങ്ങി തിരികെ കയറുന്ന സമയത്ത് ട്രെയിൻ നീങ്ങിത്തുടങ്ങിയിരുന്നു. കയറല്ലേ, നീങ്ങിത്തുടങ്ങി എന്ന് ഞാൻ പറഞ്ഞതാണ്. അദ്ദേഹം അത് വകവെയ്ക്കാതെ പോയി കയറി. അദ്ദേഹത്തിന്റെ ഒരു കയ്യിൽ ചായയുണ്ടായിരുന്നു. ട്രെയിനിൽ കയറിയതിന് ശേഷം അദ്ദേഹം പുറത്തേക്ക് വീഴുകയായിരുന്നു. വീഴുന്നത് കണ്ടപ്പോൾ സ്വാഭാവികമായിട്ടും നമുക്ക് മറ്റൊന്നും ചെയ്യാനില്ല, അദ്ദേഹത്തെ രക്ഷിക്കാൻ ശ്രമിക്കുകയല്ലാതെ. പിന്നീടാണ് അതിന്റെ സീരിയസ്നെസ് മനസിലാകുന്നത്.” ഉദ്യോഗസ്ഥൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]