
.news-body p a {width: auto;float: none;}
ലക്നൗ: തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ ക്ഷേത്രങ്ങളിൽ വഴിപാടായി മധുരപലഹാരങ്ങൾ നൽകേണ്ടെന്ന തീരുമാനവുമായി ഉത്തർപ്രദേശ് പ്രയാഗ്രാജിലെ ക്ഷേത്രങ്ങൾ. നിലവിൽ പ്രസാദമായി നൽകിക്കൊണ്ടിരിക്കുന്ന പേഡ, ലഡു എന്നിവയ്ക്ക് പകരം പൂക്കൾ, തേങ്ങ, പഴങ്ങൾ എന്നിവ നൽകാനാണ് നിർദേശം. ശ്രീ മൻകാമേശ്വർ മഹാദേവ ക്ഷേത്രം, അലോപ് ശങ്കരി ദേവീ ക്ഷേത്രം, ബഡേ ഹനുമാൻ ക്ഷേത്രം എന്നിവിടങ്ങളിലെ ക്ഷേത്ര കമ്മിറ്റികളാണ് പുതിയ തീരുമാനമെടുത്തിരിക്കുന്നത്.
ഇനിമുതൽ ഭക്തർ ദേവതകൾക്ക് വഴിപാടായി മധുരപലഹാരങ്ങൾ സമർപ്പിക്കേണ്ടതില്ലെന്നും പകരം തേങ്ങ, ഫലവർഗങ്ങൾ, ഡ്രൈഫ്രൂട്ട്സ്, ഏലക്ക എന്നിവ ഉപയോഗിക്കാൻ തീരുമാനിച്ചതായും പ്രയാഗ്രാജിലെ പ്രശസ്തമായ ലളിതാ ദേവീ ക്ഷേത്രത്തിലെ മുഖ്യപുരോഹിതൻ മുറാത് മിശ്ര പറഞ്ഞു. ഭക്തർക്ക് മായമില്ലാത്ത മധുരപലഹാരങ്ങൾ ലഭ്യമാക്കുന്നതിന് ക്ഷേത്രപരിസരത്ത് തന്നെ കടകൾ തുറക്കാൻ പദ്ധതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രത്തിന് പുറത്തുള്ള മധുരപലഹാരങ്ങളുടെ സാമ്പിൾ പരിശോധിച്ച് ഗുണനിലവാരം ഉറപ്പുവരുത്താൻ ജില്ലാ മജിസ്ട്രേറ്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ പരിശോധന നടക്കുന്നതുവരെ മധുരപലഹാരങ്ങൾ വഴിപാടായി സ്വീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇടനാഴിയുടെ നിർമ്മാണം പൂർത്തിയായി കഴിഞ്ഞാലുടൻ ക്ഷേത്രത്തിനുള്ള പ്രസാദം ഉണ്ടാക്കുന്നതിനെപ്പറ്റി ആലോചിക്കുകയാണെന്ന് ബഡെ ഹനുമാൻ ക്ഷേത്ര തലവൻ മഹന്ത് ബൽബീർ ഗിരി ജി മഹാരാജ് അറിയിച്ചു. സക്നൗവിലെ മങ്കാമഹേശ്വർ ക്ഷേത്രത്തിൽ, പുറത്തുനിന്ന് വാങ്ങുന്ന പ്രസാദം നിരോധിച്ച നീക്കത്തിന് പിന്നാലെയാണ് ഈ തീരുമാനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തില്‍ പ്രസാദമായി വിളമ്പുന്ന ലഡു ഉണ്ടാക്കുന്നത് മൃഗക്കൊഴുപ്പ് കൊണ്ടാണെന്ന ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡുവിന്റെ പ്രസ്താവന വിവാദമായിരുന്നു. മൃഗക്കൊഴുപ്പും ഗുണനിലവാരമില്ലാത്ത ചേരുവകളും ഉപയോഗിച്ചാണ് പ്രസിദ്ധമായ തിരുപ്പതി ലഡു ഉണ്ടാക്കിയിരുന്നതെന്നും വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന് മോഹന്‍ റെഡ്ഡി മുഖ്യമന്ത്രിയായിരുന്ന കാലയളവിലാണ് ഇത്തരത്തില്‍ നെയ്യിന് പകരം മൃഗക്കൊഴുപ്പ് ഉപയോഗിച്ചത് എന്നുമായിരുന്നു നായിഡുവിന്റെ ആരോപണം.