
.news-body p a {width: auto;float: none;}
ന്യൂഡൽഹി: പി വി അൻവർ എം എൽ എയുടെ ആരോപണങ്ങൾ തള്ളിക്കളഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. അൻവറിന്റെ ഉദ്ദേശ്യം വ്യക്തമാണ്. എൽ ഡി എഫിനെയും സർക്കാരിനെയും അപമാനിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. നേരത്തെ നിശ്ചയിച്ച അന്വേഷണം നിഷ്പക്ഷമായി നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
‘പി വി അൻവർ എം എൽ എ പാർട്ടിക്കും എൽ ഡി എഫിനും സർക്കാരിനുമെതിരായ കാര്യങ്ങളാണ് ഇന്നലെ പറഞ്ഞത്. എൽ ഡി എഫിന്റെ ശത്രുക്കൾ വ്യാപകമായി പ്രചരിപ്പിക്കാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ അദ്ദേഹം ഇന്നലെ പറയുന്നത് കേട്ടു. ഉദ്ദേശ്യം വ്യക്തമാണ്. എൽ ഡി എഫിൽ നിന്ന് വിട്ടുനിൽക്കുകയാണെന്ന് പ്രഖ്യാപനവും നടത്തി.
എല്ലാ കാര്യങ്ങളും അദ്ദേഹം വ്യക്തമാക്കി കഴിഞ്ഞു. അദ്ദേഹം പറഞ്ഞ കാര്യങ്ങളെപ്പറ്റി വിശദമായി പറയേണ്ടതുണ്ട്. അക്കാര്യങ്ങളെക്കുറിച്ച് വിശദമായി ഒരിക്കൽ പ്രതികരിക്കാം. ഇപ്പോൾ പാർട്ടിക്കും എൽ ഡി എഫിനും സർക്കാരിനും എതിരെ ഉന്നയിച്ച എല്ലാ ആരോപണങ്ങളും തള്ളിക്കളയുകയാണ്. എൽ ഡി എഫിനെയും പാർട്ടിയേയും അപകീർത്തിപ്പെടുത്താനുള്ള ഗൂഢനീക്കമായിട്ടേ കാണാനാകൂ. ഈ നിലപാട് നേരത്തെ നിശ്ചയിച്ച അന്വേഷണത്തെ ഒരു തരത്തിലും ബാധിക്കുന്നതല്ല. നിഷ്പക്ഷമായി അന്വേഷണം തുടരും. ഇത്രയേ ഇപ്പോൾ പറയാനുള്ളൂ.’- പിണറായി വിജയൻ പറഞ്ഞു. മാദ്ധ്യമ പ്രവർത്തകർക്ക് ചോദ്യങ്ങൾ ഉണ്ടാകുമെന്നും തത്ക്കാലം പ്രതികരിക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]