
കാണ്‍പൂര്‍: ഇന്ത്യക്കെതിരെ രണ്ടാം ടെസ്റ്റില്‍ ബംഗ്ലാദേശ് ആദ്യം ബാറ്റ് ചെയ്യും. കാണ്‍പൂര്‍, ഗ്രീന്‍ പാര്‍ക്കില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ബംഗ്ലാദേശിനെ ബാറ്റിംഗിനയക്കുകയായിരുന്നു. മാറ്റമൊന്നുമില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. ബംഗ്ലാദേശ് രണ്ട് മാറ്റം വരുത്തി. ടസ്കിന് അഹമ്മദ്, നഹീദ് റാണ എന്നിവര്‍ പുറത്തായി. തയ്ജുല്‍ ഇസ്ലാം, ഖലേദ് അഹമ്മദ് എന്നിവരാണ് പകരമെത്തിയത്. കനത്ത മഴയെ തുടര്‍ന്ന് ഔട്ട് ഫീല്‍ഡ് നനഞ്ഞതിനാല്‍ വൈകിയാണ് ടോസ് വീണത്. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന് അറിയാം.
ഇന്ത്യ: യശസ്വി ജയ്സ്വാള്‍, രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), കെഎല്‍ രാഹുല്‍, രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്, ആകാശ് ദീപ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.
ബംഗ്ലാദേശ്: ഷാദ്മാന്‍ ഇസ്ലാം, സാക്കിര്‍ ഹസന്, നജ്മുല്‍ ഹൊസൈന്‍ ഷാന്റോ (ക്യാപ്റ്റന്‍), മോമിനുള്‍ ഹഖ്, മുഷ്ഫിഖുര്‍ റഹീം, ഷാക്കിബ് അല്‍ ഹസന്, ലിറ്റണ്‍ ദാസ് (വിക്കറ്റ് കീപ്പര്‍), മെഹിദി ഹസന് മിറാസ്, തൈജുല്‍ ഇസ്ലാം, ഹസന് മഹ്മൂദ്, ഖാലിദ് അഹമ്മദ്.
വിവേകത്തോടെ പെരുമാറാന്‍ പഠിക്കൂ! വ്യാജവാര്‍ത്തകളോട് രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് റിഷഭ് പന്ത്
നിലവില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് ഇന്ത്യ. അതേസമയം പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരി ഇന്ത്യയിലെത്തിയ ബംഗ്ലാദേശിന് രണ്ടാ ടെസ്റ്റില്‍ സമനില നേടിയാലും അത് വലിയ നേട്ടമാണ്.
കറുത്ത പിച്ച്
കാണ്‍പൂരില്‍ ചുവന്ന കളിമണ്ണുകൊണ്ടുണ്ടാക്കിയ പിച്ച് കളി പുരോഗമിക്കുന്തോറും കറുത്ത നിറമായി മാറുമെന്നാണ് കരുതുന്നത്. ഇതോടെ സ്പിന്നര്‍മാര്‍ക്ക് കൂടുതല്‍ പിന്തുണ കിട്ടുമെന്നും ഉറപ്പായി. ചെന്നൈയിലേതുപോലെ നാലു ദിവസവും പേസര്‍മാര്‍ക്ക് പേസും ബൗണ്‍സും കിട്ടിയ പിച്ചുപോലെയായിരിക്കില്ല കാണ്‍പൂരിലെ പിച്ചെന്നാണ് റിപ്പോര്‍ട്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]