
.news-body p a {width: auto;float: none;}
ന്യൂയോർക്ക്: ഐക്യരാഷ്ട്ര സഭ (യു.എൻ) രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം നൽകണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. ഇന്നലെ ന്യൂയോർക്കിൽ യു.എൻ ജനറൽ അസംബ്ലിയുടെ 79-ാം സെഷനെ അഭിസംബോധന ചെയ്യുകയായിരുന്നു മാക്രോൺ.
ജർമ്മനി, ജപ്പാൻ, ബ്രസീൽ എന്നിവർക്കും സ്ഥിരാംഗത്വം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇതിന് മുമ്പും മാക്രോൺ ഇന്ത്യയുടെ സ്ഥിരാംഗത്വത്തെ പിന്തുണച്ചിരുന്നു. കഴിഞ്ഞ ദിവസം യു.എസും ഇതേ ആവശ്യം ഉയർത്തിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഫ്രാൻസ്, ചൈന, റഷ്യ, യു.കെ, യു.എസ് എന്നീ രാജ്യങ്ങൾക്കു മാത്രമാണ് 15 അംഗ രക്ഷാസമിതിയിൽ സ്ഥിരാംഗത്വമുള്ളത്. ഇവർക്ക് പ്രത്യേക വീറ്റോ അധികാരവുമുണ്ട്. ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം നൽകണമെന്ന് ചൈന ഒഴികെയുള്ള സ്ഥിരാംഗങ്ങൾ ആവശ്യപ്പെടുന്നുണ്ട്.