
.news-body p a {width: auto;float: none;}
പി വി അൻവർ എം എൽ എയെ പ്രശംസിച്ച് നടൻ ഹരീഷ് പേരടി. മലപ്പുറത്തെ നല്ല “ചൊണയുള്ള” ചെക്കനാണെന്ന് അൻവർ തെളിയിച്ചെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയനെ പരോക്ഷമായി വിമർശിക്കുകയും ചെയ്തു. സ്വാതന്ത്ര്യസമര സേനാനിയായ ബാപ്പന്റെ മോനല്ലേ അൻവർ, അല്ലാണ്ടെ ഇല്ലാത്ത കഠാരന്റെ ഉള്ളുകൂടെ നടന്ന തള്ളല്ലല്ലോയെന്നാണ് വിമർശനം.
അൻവർ മലപ്പുറത്തിന്റെ രാഷ്ട്രിയ മാനം കാത്തെന്നും ഇടതുപക്ഷ പാരമ്പര്യ തറവാട്ടിൽ കൂലി പണിക്ക് പോയ സ്വതന്ത്രനായ മനുഷ്യന്റെ മനുഷ്യാവകാശ സമരമാണിതെന്നും ഹരീഷ് പേരടി പ്രതികരിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇടതുപക്ഷ തറവാട്ടിലെ അടുക്കളപുറത്തിരുന്ന്..കാരണവരുടെ ആട്ടും തുപ്പും കേട്ട്..ഇത്രയും കാലം എച്ചില് തിന്ന പോരായമ മാറ്റി വെച്ചാൽ…അൻവറെന്തായാലും മലപ്പുറത്തെ നല്ല ചൊണള്ള ചെക്കനാ…അത് മൂപ്പര് ഇന്ന് തെളിയിച്ച്..അല്ല അതങ്ങിനെയാവൂ..സ്വാതന്ത്ര്യസമര സേനാനിയായ ബാപ്പന്റെ മോനല്ലെ…അല്ലാണ്ടെ ഇല്ലാത്ത കത്തീന്റ കഠാരന്റെ ഉള്ളുകൂടെ നടന്ന തള്ളല്ലല്ലോ…അവസാനം സത്യം പറയേണ്ടിവരല്ലോ…
ഇങ്ങള് നല്ല മലപ്പുറം ഭാഷലെ കേരളത്തോട് രാജാവ് ഉടുത്തത് അയിച്ചിട്ട് നടക്കാണ്ന്ന് പറയ്ണത് കേക്കുമ്പം തന്നെ ഒരു രാഷ്ട്രീയ രോമാഞ്ചം ഇണ്ടായിന്..സ്വർണ്ണകച്ചോടത്തിലെ ഇക്ക്മത്ത് എന്തായാലും അൻവറക്കാ ഇങ്ങള് മലപ്പുറത്തിന്റെ രാഷ്ട്രിയ മാനം കാത്ത് …ഇടതുപക്ഷ പാരമ്പര്യ തറവാട്ടില് കൂലി പണിക്ക് പോയ സ്വതന്ത്രനായ മനുഷ്യന്റെ മനുഷ്യാവകാശ സമരം..സ്വാതന്ത്ര്യസമര സലാം.