
.news-body p a {width: auto;float: none;}
മോസ്കോ : റഷ്യയിൽ ആക്രമണം നടത്താൻ ഒരു രാജ്യത്തിനെ ഏതെങ്കിലും ഒരു ആണവരാജ്യം സഹായിച്ചാൽ, അതിനെ ഇരുവരുടെയും സംയുക്ത ആക്രമണമായി കണക്കാക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ.
റഷ്യയിൽ വൻതോതിലെ ആക്രമണമുണ്ടായാൽ ആണവായുധം പ്രയോഗിക്കുന്നത് ആലോചിക്കുമെന്നും മുന്നറിയിപ്പ് നൽകി. മോസ്കോയിൽ സർക്കാരിന്റെ ഉന്നതതലയോഗത്തിന് പിന്നാലെയായിരുന്നു പുട്ടിന്റെ പ്രഖ്യാപനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ബ്രിട്ടന്റെ സ്റ്റോം ഷാഡോ അടക്കം ദീർഘ ദൂര മിസൈലുകൾ റഷ്യക്കുള്ളിൽ പ്രയോഗിക്കാൻ യുക്രെയിൻ പാശ്ചാത്യ രാജ്യങ്ങളുടെ അനുമതി തേടിയ സാഹചര്യത്തിലാണ് പുട്ടിന്റെ പ്രതികരണം. പാശ്ചാത്യ രാജ്യങ്ങളുടെ ഭാഗത്ത് നിന്ന് ഇത്തരം നീക്കമുണ്ടായാൽ സംഘർഷത്തിൽ അവരുടെ നേരിട്ടുള്ള ഇടപെടലായി കണക്കാക്കുമെന്ന് പുട്ടിൻ നേരത്തെ വ്യക്തമാക്കിയിരുന്നു.