
ന്യൂഡൽഹി : ഭൂകമ്പങ്ങളുടെ തീവ്രത കണ്ടെത്തുന്നതിനും കണക്കാക്കുന്നതിനും ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളിലെ സെൻസറുകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഭൂകമ്പ മുന്നറിയിപ്പ് സേവനം ഇന്റർനെറ്റ് കമ്പനിയായ ഗൂഗിൾ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് കമ്പനി ബുധനാഴ്ച അറിയിച്ചു.
നാഷണൽ ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി (എൻഡിഎംഎ), നാഷണൽ സീസ്മോളജി സെന്റർ (എൻഎസ്സി) എന്നിവയുമായി കൂടിയാലോചിചാണ് ഗൂഗിൾ ഇന്ത്യയിൽ “ആൻഡ്രോയിഡ് ഭൂകമ്പ മുന്നറിയിപ്പ് സംവിധാനം” അവതരിപ്പിക്കുന്നത്
“ഇന്ന്, നാഷണൽ ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി (NDMA), നാഷണൽ സീസ്മോളജി സെന്റർ (NSC) എന്നിവയുമായി കൂടിയാലോചിച്ച്, ഞങ്ങൾ ഇന്ത്യയിൽ ആൻഡ്രോയിഡ് ഭൂകമ്പ മുന്നറിയിപ്പ് സംവിധാനം അവതരിപ്പിക്കുന്നു.ഈ ലോഞ്ചിലൂടെ, ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് അവരുടെ പ്രദേശത്ത് ഭൂകമ്പം ഉണ്ടാകുമ്പോൾ സ്വയമേവയുള്ള മുന്നറിയിപ്പ് അലേർട്ടുകൾ നൽകാൻ ഞങ്ങൾ ശ്രമിക്കുന്നു,” ഗൂഗിൾ ബ്ലോഗിൽ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]