

കെ.എസ്.ആര്.ടി.സി അന്തര്‍സംസ്ഥാന സര്‍വീസ്; നവംബര്‍, ഡിസംബര്‍, ജനുവരി മാസം ടിക്കറ്റ് നിരക്ക് കൂടും
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി കെ സ്വിഫ്റ്റ് അന്തര്‍സംസ്ഥാന സര്‍വീസുകളില്‍ നവംബര്‍, ഡിസംബര്‍, ജനുവരി മാസങ്ങളില്‍ ടിക്കറ്റ് നിരക്ക് കൂടും. ദീപാവലി, ശബരിമല, ക്രിസ്മസ്, പുതുവത്സരം പ്രമാണിച്ച് ഫ്ലക്സി ചാര്‍ജ് ഏര്‍പ്പെടുത്താനാണ് നിര്‍ദേശം.
15 മുതല്‍ 30 % വരെയാണ് നിരക്ക് വര്‍ധിക്കുക. മുന്‍കൂട്ടി ഓണ്‍ലൈനായി ടിക്കറ്റ് റിസര്‍വ് ചെയ്യാനുള്ള സജ്ജീകരണം ഏര്‍പ്പെടുത്തും. 30 ദിവസം മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്യാനാകുമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബാംഗ്ലൂര്‍, മൈസൂര്‍, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നും കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലേയ്ക്ക് യാത്രക്കാരുടെ തിരക്ക് അനുസരിച്ച് അഡീഷണല്‍ സര്‍വ്വീസുകള്‍ ക്രമീകരിക്കും. ഉത്സവ അവധി ദിനങ്ങളോടനുബന്ധിച്ച് വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് പ്രത്യേക നിരക്കില്‍ സ്പെഷ്യല്‍ സര്‍വ്വീസുകള്‍ നടത്തും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]