
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഹൈദരാബാദ്- ഗണേശ ചതുര്‍ഥി ഘോഷയാത്ര കടന്നു പോകുന്ന വഴികളിലെ പള്ളികള്‍ തുണി കൊണ്ടു മൂടി. നഗരത്തില്‍ അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാനാണ് ഈ മുന്‍കരുതല്‍.
അഫ്സല് ഗഞ്ച്, ചാര്‍മിനാര്‍ തുടങ്ങി നഗരത്തിലെ എല്ലാ പ്രദേശങ്ങളിലേയും പള്ളികള്‍ വലിയ തുണികള്‍ കൊണ്ട് മൂടിയിട്ടുണ്ട്. ഗണേശ ഘോഷയാത്ര നടക്കുമ്പോള്‍ നഗരത്തില്‍ സമാധാന അന്തരീക്ഷം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ഈ രീതി സ്വീകരിച്ചതെന്നാണ് ക്രമസമാധാന പാലന ഏജന്‍സികളുടെ വിശദീകരണം.