
സിനിമാതാരങ്ങളുടെ പേരില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നത് ഇന്ന് പുതുമയില്ലാത്ത കാര്യമാണ്. ഒരു സമയത്ത് മരണവാര്ത്തകളാണ് ഇങ്ങനെ പ്രചരിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ നല്‍കാത്ത അഭിമുഖങ്ങളിലെ പ്രസ്താവനകള്‍ താരങ്ങളുടേതായി വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ്. നടി നിത്യ മേനനാണ് അത്തരം പ്രചരണത്തിന്റെ പുതിയ ഇര. ഒരു തമിഴ് താരം ഷൂട്ടിംഗ് സെറ്റില്‍ തന്നെ ശല്യം ചെയ്തെന്നും തമിഴ് സിനിമയില്‍ താന്‍ ഒരുപാട് പ്രതിസന്ധികള്‍ നേരിട്ടെന്നും നിത്യ പറഞ്ഞതായി ഇന്നലെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ചില പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കിംഗ് ഹാന്‍ഡിലുകളിലാണ് ഇത് ആദ്യം പ്രത്യക്ഷപ്പെട്ടത്. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നിത്യ മേനന്.
താന്‍ ഇത്തരത്തില്‍ ഒരു അഭിമുഖമേ നല്‍കിയിട്ടില്ലെന്ന് പറയുന്നു നിത്യ. “പത്രപ്രവര്‍ത്തകരിലെ ഒരു വിഭാഗം ഈ വിധം താണ നിലയിലേക്ക് എത്തിയിരിക്കുന്നുവെന്നത് ഏറെ ഖേദകരമാണ്. ഇതിനേക്കാള്‍ മെച്ചപ്പെടണമെന്ന് ഞാന്‍ അഭ്യര്‍ഥിക്കുകയാണ്. ഇത് വ്യാജ വാര്‍ത്തയാണ്. പൂര്‍ണമായും അസത്യം. ഇങ്ങനെയൊരു അഭിമുഖം ഞാന്‍ നല്‍കിയിട്ടില്ല. ഈ അപവാദപ്രചരണം തുടങ്ങിവച്ചത് ആരെന്ന് ആര്‍ക്കെങ്കിലും ധാരണയുണ്ടെങ്കില്‍ ദയവായി അത് എന്നെ അറിയിക്കുക. ക്ലിക്ക് ലഭിക്കാന്‍വേണ്ടിമാത്രം ലളിതമായി ഇത്തരത്തില്‍ വ്യാജവാര്‍ത്തകള്‍ ഉണ്ടാക്കുന്നവര്‍ക്ക് അതിന്റെ ബാധ്യത ഉണ്ടാവേണ്ടതുണ്ട്.”
“നമ്മള് ഇവിടെയുള്ളത് വളരെ കുറച്ച് കാലം മാത്രമാണ്. പരസ്പരം എത്രത്തോളം തെറ്റുകളാണ് നമ്മള് ചെയ്യുന്നതെന്നത് എന്നെ എപ്പോഴും അമ്പരപ്പിക്കാറുണ്ട്. ചെയ്യുന്ന ജോലിയില്‍ ഉത്തരവാദിത്തം ഉണ്ടെങ്കില്‍ മാത്രമേ ഇത്തരം മോശം പ്രവര്‍ത്തനങ്ങള്‍ ഇല്ലാതെയാവൂ. കൂടുതല്‍ മെട്ടപ്പെട്ട മനുഷ്യരാവൂ”, വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച അക്കൌണ്ടുകളുടെ സ്ക്രീന്‍ഷോട്ടുകള്‍ പങ്കുവച്ചുകൊണ്ട് നിത്യ മേനന് എക്സില്‍ കുറിച്ചു. ടി കെ രാജീവ് കുമാറിന്റെ സംവിധാനത്തിലെത്തിയ കോളാമ്പിയാണ് നിത്യ മേനന്റേതായി ഒടുവില്‍ തിയറ്ററുകളിലെത്തിയ ചിത്രം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Last Updated Sep 27, 2023, 9:25 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]