
സെപ്തംബർ 29 ലോക ഹൃദയദിനമാണ് ( World Heart Day 2023). ഹൃദ്രോഗങ്ങൾ മൂലമുള്ള മരണങ്ങൾ ഇന്ത്യയിലടക്കം വർധിക്കുന്നതായി വിവിധ പഠനങ്ങൾ ചൂണ്ടിക്കാട്ടുന്ന പശ്ചാത്തലത്തിൽ ഈ വിഷയത്തിൽ ആളുകൾക്കിടയിൽ കൂടുതൽ അവബോധമുണ്ടാകേണ്ടത് ഏറെ ആവശ്യമാണ്. പ്രത്യേകിച്ച് ചെറുപ്പക്കാരിലും ഹൃദ്രോഗം മൂലമുള്ള മരണം വർധിച്ചുവരുന്നുവെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. പല കാരണങ്ങളും ഇതിന് പിന്നിലുണ്ടാകാം. ഹൃദയാരോഗ്യത്തിനായി ജീവിതശെെലിയിൽ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?…
ഒന്ന്…
പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, കൊഴുപ്പ് കുറഞ്ഞ പാലുൽപ്പന്നങ്ങൾ എന്നിവ ഹൃദയാരോഗ്യകത്തിന് പ്രധാനപ്പെട്ടവയാണ്. പൂരിത കൊഴുപ്പുകളും ട്രാൻസ് ഫാറ്റുകളും കുറയ്ക്കുന്നതും ഉപ്പും ചേർത്ത പഞ്ചസാരയും പരിമിതപ്പെടുത്തുന്നതും ഹൃദയത്തിന് കാര്യമായ ഗുണം ചെയ്യും. നാരുകളാൽ സമ്പുഷ്ടമായ ഭക്ഷണങ്ങൾ കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. അതേസമയം സാൽമൺ പോലുള്ള മത്സ്യങ്ങളിലും വാൽനട്ട് പോലുള്ള നട്സുകളിലും കാണപ്പെടുന്ന ഒമേഗ -3 ഫാറ്റി ആസിഡുകൾ അധിക ഹൃദയ സംരക്ഷണം നൽകും.
രണ്ട്…
വ്യായാമം ചെയ്യുന്നത് ഹൃദയാരോഗ്യത്തിന് സഹായകമാണ്. വേഗത്തിലുള്ള നടത്തം, അല്ലെങ്കിൽ നീന്തൽ പോലുള്ളവ ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു. രക്തസമ്മർദ്ദം കുറയ്ക്കുന്നതിനും ശരീരഭാരം നിയന്ത്രിക്കുന്നതിനും ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിനും വ്യായാമം സഹായിക്കുന്നു.
മൂന്ന്…
തിരക്ക് പിടിച്ച ജീവിതത്തിൽ പലരും അഭിമുഖികരിക്കുന്ന പ്രശ്നമാണ് സമ്മർദ്ദം. സമ്മർദ്ദം ഹൃദയാരോഗ്യത്തെ ബാധിച്ചേക്കാം. മെഡിറ്റേഷൻ, യോഗ അല്ലെങ്കിൽ ആഴത്തിലുള്ള ശ്വസന വ്യായാമങ്ങൾ പോലുള്ളവ സമ്മർദ്ദം കുറയ്ക്കുന്നതിന് സഹായകമാണ്.
നാല്…
പുകവലി ആരോഗ്യത്തിന് വിവിധ പ്രശ്നങ്ങളുണ്ടാക്കുന്നു. ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ് പുകവലി. പുകയിലയിലെ ഹാനികരമായ രാസവസ്തുക്കൾ രക്തക്കുഴലുകളെ തകരാറിലാക്കുന്നു. ഇത് ധമനികളുടെ സങ്കോചത്തിനും രക്തം കട്ടപിടിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതിനും ഇടയാക്കുന്നു.
അഞ്ച്…
ആരോഗ്യകരമായ ഭാരം നിലനിർത്തുക എന്നതാണ് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്ന മറ്റൊരു കാര്യം.
അമിതഭാരമോ പൊണ്ണത്തടിയോ ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുന്നു.
ആറ്…
ഹൃദയാരോഗ്യം നിരീക്ഷിക്കുന്നതിന് പതിവ് മെഡിക്കൽ പരിശോധനകൾ നിർണായകമാണ്. രക്തസമ്മർദ്ദം, കൊളസ്ട്രോളിന്റെ അളവ്, പാരമ്പര്യം പോലുള്ള അപകടസാധ്യത ഘടകങ്ങൾ വിലയിരുത്താനും അവ സഹായിക്കും.
എന്താണ് മെമ്പനസ് നെഫ്രോപ്പതി ? ഫെയർനെസ് ക്രീമുകൾ ഉപയോഗിക്കുന്നവർ അറിഞ്ഞിരിക്കേണ്ടത്…
Last Updated Sep 27, 2023, 3:01 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]