
വലിയ വലിപ്പമുള്ള എംയുവി കാറുകൾ ഇന്ത്യൻ വാഹന വിപണിയിൽ ട്രെൻഡാണ് ഇപ്പോള്‍. എംയുവികൾ അഥവാ മൾട്ടി-യൂട്ടിലിറ്റി വാഹനങ്ങളാണ് ജനങ്ങള്‍ക്ക് കൂടുതല്‍ പ്രിയം. അതിൽ കൂടുതൽ യാത്രക്കാർക്കൊപ്പം കൂടുതൽ ലഗേജുമായി നമുക്ക് സഞ്ചരിക്കാനാകും. വാനിന്റെ ആകൃതിയിലുടെ ഈ വാഹനങ്ങൾ വളരെ ഉപയോഗപ്രദമാണ്. ഇന്ത്യൻ വിപണിയിൽ ടൊയോട്ട ഇന്നോവ ക്രിസ്റ്റ ഈ വിഭാഗത്തിലെ രാജാക്കന്മാരില് ഒരാളാണ്. എന്നാല്‍ ദക്ഷിണ കൊറിയൻ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായിയുടെ പണിപ്പുരയില്‍ ഒരുങ്ങുന്ന ഒരു മോഡല്‍ ഇന്നോവയുടെ ഉറക്കം കെടുത്താൻ തുടങ്ങിയിട്ട് കുറച്ചുകാലമായി. ഹ്യുണ്ടായി സ്റ്റാറിയ എംപിവി ആണ് ഈ മോഡല്‍.
ദക്ഷിണേഷ്യൻ വിപണികളിൽ വില്‍പ്പനയിലുള്ള സ്റ്റാറെക്സ് എംപിവിയുടെ പിൻഗാമിയായി സ്റ്റാറിയ എംപിവിയെ 2021ല്‍ കമ്പനി ആഗോള വിപണിയില്‍ അവതരിപ്പിച്ചിരുന്നു. ഇന്ത്യയില്‍ ടൊയോട്ടയുടെ ഇന്നോവ ക്രിസ്റ്റയാണ് ഈ വാഹനത്തിന്റെ മുഖ്യ എതിരാളി. സ്റ്റാര്‍, റിയ എന്നീ രണ്ട് വാക്കുകള്‍ സംയോജിപ്പിച്ചാണ് സ്റ്റാറിയ എന്ന പേര് നല്‍കിയിട്ടുള്ളത്. ഭാവിയിലേക്കുള്ള വാഹനമായാണ് സ്റ്റാറിയ എംപിവി എത്തുക എന്നായിരുന്നു ഹ്യുണ്ടായി അന്ന് പറഞ്ഞത്. 2024 ജനുവരിയിൽ ഈ വലിയ കാർ ഇന്ത്യൻ വിപണിയില്‍ എത്തുമെന്നാണ് കണക്കാക്കുന്നത്. നിലവിൽ, ലോഞ്ച്, ഡെലിവറി തീയതി എന്നിവയെക്കുറിച്ച് കമ്പനി ഒരു വെളിപ്പെടുത്തലും നടത്തിയിട്ടില്ല.
വിപണിയിൽ ടൊയോട്ട ഇന്നോവ ക്രിസ്റ്റ, കിയ കാർണിവൽ എന്നിവയുമായാണ് ഹ്യുണ്ടായ് സ്റ്റാറിയ മത്സരിക്കുക. കമ്പനിയുടെ 10 സീറ്റർ എംയുവിയാണിത്. ഇത് രണ്ട് മുതൽ 11 വരെ സീറ്റ് ഓപ്ഷനായി പരിവർത്തനം ചെയ്യാം. 3.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് വാഹനത്തിന് ലഭിക്കുക. മൈൽഡ് ഹൈബ്രിഡ് കാറാണിത്. ഇതിന് ഒരു ഇലക്ട്രിക് മോട്ടോർ ഉണ്ട്. കാറിന്റെ കരുത്തുറ്റ 1998 സിസി എഞ്ചിനും 10 സീറ്റിംഗ് കപ്പാസിറ്റിയും ഇതിന്റെ പ്രത്യേകതകളാണ്. മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സുകൾ ഈ ഭീമാകാരമായ കാറിൽ വാഗ്ദാനം ചെയ്യുന്നു. 300 ലിറ്റർ ബൂട്ട് സ്പേസാണ് കാറിനുള്ളത് ഹ്യുണ്ടായ് സ്റ്റാറിയയ്ക്ക് 290 പിഎസ് കരുത്തും 338 എൻഎം പീക്ക് ടോർക്കും ലഭിക്കും. 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് ഈ കാറിനുള്ളത്. പെട്രോൾ ടർബോ എൻജിനും ഡീസൽ എൻജിനും ഈ കാറിൽ കമ്പനി വാഗ്ദാനം ചെയ്യുന്നു. 11 സീറ്റർ കോൺഫിഗറേഷനിൽ വരെ ലഭ്യമായ ഹ്യുണ്ടേയ് സ്റ്റാറിയയുടെ 7 സീറ്റർ പതിപ്പാണ് ഏറ്റവും പ്രീമിയം. പ്രീമിയം പതിപ്പിൽ രണ്ടാം നിരയിൽ ബക്കറ്റ് സീറ്റുകളാണ്. കൂടാതെ, കാലുകൾ വയ്ക്കാൻ പ്രത്യേകം സീറ്റ് എക്സ്റ്റൻഡറുമുണ്ട്.
സ്റ്റാറിയയുടെ ഇന്റീരിയർ ഒരു കപ്പലിന്റെ കോക്ക്പിറ്റ് അനുസ്മരിപ്പിക്കും വിധമാണ് ഒരുക്കിയിരിക്കുന്നത് എന്നാണ് ഹ്യുണ്ടേയ്യുടെ അവകാശവാദം. മുൻ നിരയിലെ സീറ്റുകൾക്കിടയിൽ ടണൽ ഇല്ല എന്നാണ് പ്രത്യേകത. ഗിയർബോക്സ് ലിവർ ഡാഷ്ബോർഡിന്റെ അടിഭാഗത്തായി ക്രമീകരിച്ചത് മൂലമാണിത്. ലേയറുകൾ ആയി ക്രമീകരിച്ചിരിക്കുന്ന ഡാഷ്ബോർഡിന്റെ ആകർഷണം ഒത്ത നടുക്കുള്ള 10.25-ഇഞ്ച് ഫ്ലോട്ടിങ് ടച്ച്സ്ക്രീൻ ആണ്. ഡ്യുവൽ ടോൺ, അപ്ഹോൾസ്റ്ററി ആംബിയന്റ് ലൈറ്റിങ് എന്നിവയും ഹ്യുണ്ടേയ് സ്റ്റാറിയയിലുണ്ട്.300 ലിറ്ററിന്റെ ബൂട്ട് സ്പേസാണ് കാറിനുള്ളത് .
ടൊയോട്ട ഇന്നോവ ക്രിസ്റ്റയോടായിരിക്കും ഇതിന്റെ നേരിട്ടുള്ള മത്സരം. 19.99 ലക്ഷം രൂപ എക്സ്ഷോറൂം പ്രാരംഭ വിലയിൽ ഈ കാർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Last Updated Sep 27, 2023, 10:39 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]