
ലോകത്തെ ഏറ്റവും സമ്പന്ന കുടുംബങ്ങളിൽ ഒന്നാണ് അംബാനി കുടുംബം. ഇന്ത്യയിലെയും ഏഷ്യയിലെയും തന്നെ ഏറ്റവും വലിയ ധനികനാണ് റിലയൻസ് ഇൻഡസ്ട്രീസ് ചെയർപേഴ്സണായ മുകേഷ് അംബാനി.
ഭാര്യ നിത അംബാനിക്കും മക്കൾക്കുമൊപ്പം മുംബൈയിലെ വസതിയായ ആന്റിലിയയിലാണ് മുകേഷ് അംബാനി താമസിക്കുന്നത്. ആഡംബരത്തിന്റെ കാര്യത്തിൽ അംബാനി കുടുംബത്തെ വെല്ലാൻ രാജ്യത്ത് മറ്റാരുമില്ല. : അതിസമ്പന്നരുടെ വിവാഹ വേദി; ഉദയ്പൂരിലെ ലീലാ പാലസില്‍ ഒരു രാത്രിക്ക് നൽകേണ്ടത് എത്ര? നിത അംബാനി, ഇഷ അംബാനി, ശ്ലോക മേത്ത തുടങ്ങി അംബാനി കുടുംബത്തിലെ പെൺതരികളും ആഡംബരത്തിന്റെ കാര്യത്തിൽ ഒട്ടും മോശമല്ല.
വിവിധ ആഘോഷ വേളകളിൽ ഇവരാണിയുന്ന വസ്ത്രങ്ങളും ആഭരണങ്ങളും ജനശ്രദ്ധ പിടിച്ചുപറ്റാറുണ്ട്. അംബാനി കുടുംബത്തിന്റെ കൈവശമുള്ള വിലയേറിയ ആഭരണങ്ങൾ അവരുടെ സമ്പത്തിന്റെയും ആഡംബരത്തോടുള്ള അഭിനിവേശത്തിന്റെയും തെളിവ് കൂടിയാണ്.
അപൂർവയിനത്തിലുള്ള ആഭരണങ്ങളുടെ വിശേഷങ്ങളറിയാം നിത അംബാനി: നിത അംബാനിയുടെ ആഡംബര ജീവിത ശൈലി എന്നും ശ്രദ്ധ നേടാറുണ്ട്. പ്രത്യേകിച്ച് ആഭരണങ്ങൾ.
മകൾ ഇഷ അംബാനിയുടെ വിവാഹത്തിന് അവർ ധരിച്ച് ഡയമണ്ട് നെക്ലേസ് ഏറെ ശ്രദ്ധിക്കപ്പെട്ടു. ഹൃദയാകൃതിയിലുള്ള 12 കാരറ്റ് വജ്രം ആണ് അതിന്റെ സവിശേഷത.
മുംബൈയിലെ ഒരു ചടങ്ങിൽ നിത അംബാനി അണിഞ്ഞ ഡയമണ്ട് ബ്രേസ്ലെറ്റാണ് മറ്റൊരു പ്രധാന ആഭരണം. പ്ലാറ്റിനത്തിൽ സജ്ജീകരിച്ചിരിക്കുന്ന ബ്രേസ്ലെറ്റിൽ നൂറുകണക്കിന് വജ്രങ്ങളുണ്ട്.
ഇതിനും കോടിക്കണക്കിനു രൂപയാണ് വില എന്നാണ് റിപ്പോർട്ട്. : ലോകത്തിലെ ഏറ്റവും ചെലവേറിയ വിവാഹം; ചെലവ് 914 കോടി, വധു ധരിച്ചത് 4.1 കോടിയുടെ വസ്ത്രം ഇഷ അംബാനി: മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനിയുടെ വിവാഹം വളരെയധികം ശ്രദ്ധ നേടിയ ഒന്നാണ്. വിവാഹത്തിന് അവർ അണിഞ്ഞ ആഭരണങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു.
റാണി മാല, ഡയമണ്ട് നെക്ലേസ്, മാംഗ് ടിക്ക തുടങ്ങി വിവിധ ആഭരണങ്ങളാണ് ഇഷ ധരിച്ചിരുന്നത്. ശ്ലോക മേത്ത: ആകാശ് അംബാനിയുടെ ഭാര്യയായ ശ്ലോക അംബാനി, വജ്രവ്യാപാരി കുടുംബത്തിൽ നിന്നാണ് വരുന്നത്. എന്നിരുന്നാൽ കൂടി ഈ അടുത്ത് ഏറ്റവും വിലപിടിപ്പുള്ള ഡയമണ്ട് നെക്ലേസ് നിത അംബാനി ശ്ലോകയ്ക്ക് സമ്മാനമായി നൽകി.
ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള ഡയമണ്ട് നെക്ലേസുകളില്‍ ഒന്നാണ് നിത അംബാനി മരുമകള്‍ക്ക് സമ്മാനിച്ചത്. 55 മില്ല്യണ്‍ ഡോളര്‍ (ഏകദേശം 450 കോടി രൂപ) വില വരുന്നതാണ് ഈ നെക്ലേസ്.
: ലോകത്തിലെ ഏറ്റവും മികച്ച 50 ഹോട്ടലുകളിൽ ഒന്ന് ഇവിടെയാണ്; പട്ടികയിൽ ഇടപിടിച്ച ഏക ഇന്ത്യൻ ഹോട്ടൽ ഇതാ Last Updated Sep 27, 2023, 2:20 PM IST …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]