

പെട്ടിക്കടയ്ക്ക് മുതല്‍ ആശുപത്രിക്ക് വരെ കൈക്കൂലി; പണം ഉന്നതജീവനക്കാര്‍ക്കും പാര്‍ട്ടിയിലെ മുതിര്‍ന്ന കൗണ്‍സിലര്‍മാര്‍ക്കും പങ്കിട്ടെന്ന് മൊഴി; ഇഡി അന്വേഷണം തൃശ്ശൂര്‍ കോര്‍പറേഷനിലേക്കും
തൃശ്ശൂര്‍: കരുവന്നൂര്‍ ബാങ്കിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട ഇ.ഡി.യുടെ അന്വേഷണം തൃശ്ശൂര്‍ കോര്‍പറേഷനിലേക്കും നീങ്ങുന്നതായി സൂചന.
ഇ.ഡി. ചോദ്യം ചെയ്ത കോര്പറേഷൻ കൗണ്‍സിലര്‍ അനൂപ് ഡേവിസ് കാട, കോര്‍പറേഷന്റെ ഉടമസ്ഥതയിലുള്ള ബിനി ടൂറിസ്റ്റ് ഹോം പുതുക്കിപ്പണിയുന്ന കരാറുകാരൻ ജനീഷ് എന്നിവരില്‍ നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണിത്. അനുമതിയില്ലാതെ നിര്‍മിച്ച 152 കെട്ടിടങ്ങള്‍ വൻ തുക വാങ്ങി ക്രമപ്പെടുത്തിയെന്നാണ് ഇവരില്‍ നിന്ന് ഇ.ഡി.ക്ക് കിട്ടിയിട്ടുള്ള വിവരം.
ഇതില്‍ വെളിയന്നൂര്‍ റോഡ് ജങ്ഷനിലെ പെട്ടിക്കട മുതല്‍ സ്വകാര്യ ആശുപത്രി വരെ ഉള്‍പ്പെടും. ക്രമവിരുദ്ധമായി നിര്‍മിച്ച വെളിയന്നൂരിലെ പെട്ടിക്കട ക്രമപ്പെടുത്താൻ ഒരുലക്ഷമാണ് വാങ്ങിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇത് കൈക്കൂലിയായി വാങ്ങി ക്രമപ്പെടുത്തുകയായിരുന്നു. സ്വകാര്യ ആശുപത്രിയുടെ മുകളിലെ നില ക്രമപ്പെടുത്താൻ വാങ്ങിയത് 30 ലക്ഷമാണ്.
കൈക്കൂലിപ്പണം കോര്‍പറേഷനിലെ ഉന്നതജീവനക്കാര്‍ക്കും പാര്‍ട്ടിയിലെ മുതിര്‍ന്ന കൗണ്‍സിലര്‍മാര്‍ക്കും പങ്കിട്ടെന്ന മൊഴിയാണ് നല്‍കിയിരിക്കുന്നത്.
ഇത്തരത്തില്‍ വഴിവിട്ടുള്ള ഇടപാടാണ് ബിനി ടൂറിസ്റ്റ് ഹോം പുതുക്കിപ്പണിയുന്ന കരാര്‍ നല്‍കുന്നതിലും ഉണ്ടായതെന്നാണ് വിലയിരുത്തല്‍. കരാറെടുത്ത വ്യക്തിയല്ല ഇതിനായുള്ള അഡ്വാൻസ് നല്‍കിയതെന്ന ആരോപണമുണ്ടായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]