
സമീപകാലത്ത് റിലീസ് ചെയ്ത് ലോകമെമ്പാടുമുള്ള സിനിമാസ്വാദകർ ഏറ്റെടുത്ത സിനിമയാണ് ജയിലർ. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ രജനികാന്ത് നിറഞ്ഞാടിയപ്പോൾ മോഹൻലാലും ശിവരാജ് കുമാറും വിനായകനും വേറിട്ട പ്രകടനം കാഴ്ചവച്ചു. ഒരു സംവിധായകൻ എന്ന നിലയിൽ നെൽസൺ ദിലീപ് കുമാറിന്റെ തിരിച്ചുവരവ് ആയിരുന്നു ചിത്രം. ‘പരാജയ സംവിധായകൻ’ എന്ന പട്ടം തിരുത്തി കുറിക്കാൻ നെൽസണ്‍ സാധിച്ചു എന്നതാണ് ഏറ്റവും വലിയ വിജയം. ഒപ്പം മലയാളത്തിന്റെ വിനായകനെ ഇന്ത്യയൊട്ടാകെ ഉള്ള സിനിമാസ്വാദകർ ഏറ്റെടുത്തതും ജയിലറിന്റെ വിജയമാണ്.
ഓഗസ്റ്റ് 9നാണ് ജയിലർ റിലീസ് ചെയ്തത്. റിലീസ് ദിനം മുതൽ മികച്ച മൗത്ത് പബ്ലിസിറ്റിയും പ്രേക്ഷക പ്രശംസയും നേടിയ ചിത്രം ബോക്സ് ഓഫീസിൽ മിന്നും പ്രകടനം കാഴ്ചവച്ചു. 650 കോടിയാണ് ജയിലറിന്റെ ഫൈനൽ ബോക്സ് ഓഫീസ് കളക്ഷനെന്നാണ് ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്തത്. റിലീസ് ദിനം മുതൽ ജയിലർ 2 ഉണ്ടാകുമെന്ന തരത്തിൽ പ്രചാരണങ്ങൾ നടന്നിരുന്നു. മാത്യുവും നരസിംഹയും എങ്ങനെ ജയിലറുടെ(മുത്തുവേൽ പാണ്ഡ്യൻ) സുഹൃത്തുക്കൾ ആയി എന്നറിയണമെന്ന് ആവശ്യപ്പെട്ട് ആരാധകരും രംഗത്തെത്തി. ഇപ്പോഴിതാ ജയിലറിന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന വിവരമാണ് പുറത്തുവരുന്നത്.
ട്രേഡ് അനലിസ്റ്റ് ആയ മനോബാല വിജയബാലൻ ആണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. ജയിലറിന്റെ ചരിത്ര വിജയത്തിന് ശേഷം രണ്ടാം ഭാഗം വരുമെന്നും ഇതിനോട് അനുബന്ധിച്ച് നെൽസണ്‍ അഡ്വാൻസ് തുക കൈമാറിയെന്നും ഇദ്ദേഹം ട്വീറ്റ് ചെയ്യുന്നു. 55 കോടിയാണ് അഡ്വാൻസ് ആയി നെൽസണ്‍ നൽകിയത്. തലൈവർ 170, തലൈവർ 171 എന്നീ ചിത്രങ്ങൾക്ക് ശേഷം ജയിലർ2 പ്രഖ്യാപിക്കും. അനിരുദ്ധ് തന്നെ ആകും രണ്ടാം ഭഗത്തിന് സംഗീതം ഒരുക്കുകയെന്നും വിവരമുണ്ട്.
After the historic success of superstar #Rajinikanth‘s #Jailer, director #NelsonDilipkumar has been paid a whopping sum of ₹55 cr as advance for #Jailer2. #Thalaivar170 with #TJGnanavel #Thalaivar171 with #LokeshKanagaraj
Post completion of above films, Nelson Dilipkumar’s… pic.twitter.com/3NqWlpdmD4
— Manobala Vijayabalan (@ManobalaV) September 26, 2023
തമിഴ് സിനിമയ്ക്ക് വലിയൊരു ഹിറ്റ് സമ്മാനിച്ച സിനിമയാണ് ജയിലർ. രണ്ടാം ഭാഗത്തെ കുറച്ചുള്ള ചർച്ചകൾ ഏറെക്കുറെ കഴിഞ്ഞുവെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഈ ചിത്രത്തിനായി നെൽസണ്‍ റെക്കോർഡ് പ്രതിഫലമാണ് നൽകുകയെന്നും വിവരമുണ്ട്. ഷങ്കർ, ആറ്റ്ലി, ലോകേഷ് കനകരാജ് എന്നിവരാണ് തമിഴ് സിനിമയിൽ ഏറ്റവും കൂടുതൽ ശബളം വാങ്ങിക്കുന്ന സംവിധായകർ. എന്നാൽ ഇവരെയും കടത്തിവെട്ടുന്ന പ്രതിഫലം ആകും ജയിലർ 2ൽ നെൽസണ്‍ ലഭിക്കുകയെന്നും റിപ്പോർട്ടുണ്ട്. അതേസമയം, രണ്ടാം ഭാഗത്തിൽ വിനായകൻ ഉണ്ടായിരിക്കില്ല. കാരണം ആദ്യഭാഗത്തിൽ വിനായകൻ മരിക്കുന്നതായി കാണിച്ചിട്ടുണ്ട്.
പുതിയ ലോകം, അമ്മയായ സന്തോഷം പങ്കുവച്ച് സ്വര ഭാസ്കർ; കുഞ്ഞാവയ്ക്ക് പേരായി
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]