
കൊല്ലം :സൈനികന്റെ ശരീരത്തില്‍ നിരോധിത സംഘടനയായ പിഎഫ്ഐയുടെ പേര് ചാപ്പക്കുത്തിയെന്ന പരാതി വ്യാജമെന്ന് കണ്ടെത്തി .ചാപ്പക്കുത്തിയ സുഹൃത്ത് ജോഷിയെയും സൈനികനെയും പോലീസ് കസ്റ്റഡിയിൽ എടുത്തു. ജോഷിയുടെ വീട്ടില്‍ നിന്ന് ചാപ്പക്കുത്താന്‍ ഉപയോഗിച്ച പെയിന്റും കണ്ടെത്തിയിട്ടുണ്ട്. അവധിക്ക് നാട്ടിലെത്തിയ രാജസ്ഥാനില്‍ സൈനിക സേവനമനുഷ്ഠിക്കുന്ന ചന്നപ്പാറ സ്വദേശി ഷൈനും സുഹൃത്ത് ജോഷിയും ചേര്‍ന്ന് നടത്തിയ ഒത്തുകളിയാണ് പരാതിക്ക് പിന്നിലെന്ന് പൊലീസ് പറഞ്ഞു. കൈകളും വായയും പായ്ക്കിംഗ് ടേപ്പ് ഉപയോഗിച്ച് ബന്ധിച്ച് ടീ ഷര്‍ട്ട് കീറിയശേഷം മുതുകില്‍ പിഎഫ്ഐയുടെ പേര് പച്ച പെയിന്റുപയോഗിച്ച് എഴുതിയെന്നാിരുന്നു സൈനികന്റെ പരാതി. സൈനികനെ അനുകൂലിച്ച് ബി.ജെ.പി പ്രവർത്തകർ കടയ്ക്കൽ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയിരുന്നു.സൈനികന്റെ ശരീരത്തില്‍ ചാപ്പ കുത്തിയെന്നത് കള്ളക്കഥയാണെന്ന് തെളിഞ്ഞതോടെ സൈനികനെയും സുഹൃത്തിന്റെയും പോലീസ് കസ്റ്റഡിയിൽ എടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]