
ബിഗ് ബോസ് മലയാളം സീസൺ 7ൽ നിന്നും നെവിൻ സ്വന്തമായി ക്വിറ്റ് ചെയ്ത് പുറത്തു പോയിരിക്കുകയാണ്. അനുമോൾ-ജിസേൽ പ്രശ്നത്തിൽ ആവശ്യമില്ലാതെ തലയിടുകയും അനുമോളേ പുറത്താക്കിയില്ലെങ്കിൽ താൻ ക്വിറ്റ് ചെയ്യുമെന്ന് നെവിൻ പറയുകയുമായിരുന്നു.
ഒടുവിൽ നെവിന്റെ ആഗ്രഹം പരിഗണിച്ച് ബിഗ് ബോസ് അതിനായി വീടിന്ററെ മുൻ വാതിൽ തുറന്നു കൊടുക്കയും ചെയ്തു. കമ്യൂണിറ്റിയുടെ പേര് പറഞ്ഞതിന് പിന്നാലെ ആദില-നൂറയും നെവിനെതിരെ തിരിഞ്ഞത് എപ്പിസോഡിൽ കാണാനായി.
അനുമോൾ ജിസേലിനെ അക്രമിച്ചുവെന്ന ആരോപണത്തിന് പിന്നാലെയാണ് നെവിൻ സംസാരിച്ച് തുടങ്ങിയത്. “ഒന്നുകിൽ ഞാൻ ഇല്ലെങ്കിൽ അവൾ.
അനുമോൾക്ക് ഫേവറിസം ചെയ്യുകയാണെങ്കിൽ ഉറപ്പായും ഞാൻ ഷോയിൽ നിന്നും ക്വിറ്റ് ചെയ്യും. നീ ഇവിടെ നിൽക്കുന്നുണ്ടെങ്കിൽ ഞാൻ ഈ ഷോയിൽ നിന്നും ക്വിറ്റ് ചെയ്യും.
എനിക്ക് നഷ്ടപ്പെടാനായിട്ട് ഒന്നുമില്ല. ഞാൻ ബിഗ് സീറോയിൽ നിന്നും വന്ന ആളാണ്.
ഇവളെ എവിക്ട് ചെയ്തില്ലെങ്കിൽ ഞാൻ പോകും. ഒന്നുകിൽ നീ ഇല്ലെങ്കിൽ ഞാൻ.
ഒരു യോഗ്യതയും ഇല്ലാത്ത നീ ഇറങ്ങി പോ”, എന്നാണ് അനുമോളോടായി നെവിൻ പറഞ്ഞത്. “നീ പൊയ് ക്വിറ്റ് ചെയ്യ്.
എന്നെ ഇവിടെന്ന് പുറത്താക്കാനാണ് നിങ്ങൾ ശ്രമിക്കുന്നതെന്ന് എനിക്ക് അറിയാം. ഞാൻ പോകണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് നീ അല്ല ബിഗ് ബോസ് ആണ്”, എന്ന് അനുമോളും പറയുന്നുണ്ട്.
ഇതിനിടെയാണ് ആദിലയും നൂറയും പ്രശ്നത്തിലേക്ക് വരുന്നത്. സീരിയസായി ക്വിറ്റ് ചെയ്യാൻ പോവുകയാണോന്ന് ആദിലയും നൂറയും നെവിനോട് ചോദിക്കുന്നുണ്ട്.
“ഉറപ്പായും പോകുമോ ? വാക്കാണോ? വാക്ക് വാക്കായിരിക്കണം. തന്റേടം കാണിച്ച് പറയുകയാണ്.
നിനക്ക് രണ്ട് മുഖമുണ്ടെന്ന് ഇവിടെ എല്ലാവർക്കും അറിയാ”മെന്ന് നൂറയും പറയുന്നുണ്ട്. ഇതിനിടെ നൂറയും ആദിലയും സേഫ് ഗെയിം കളിക്കുകയാണെന്ന് നെവിൻ പറയുന്നുണ്ട്.
ആണെന്നും തങ്ങൾ അങ്ങനെ തന്നെ കളിക്കുമെന്നും ഇരുവരും മറുപടിയും നൽകി. ശേഷം ബിഗ് ബോസ് പ്രശ്നത്തിൽ ഇടപെട്ടു.
“നെവിൻ അല്പം മുൻപ് ക്യാമറയുടെ മുന്നിൽ വന്ന് ക്വിറ്റ് ചെയ്യുമെന്ന് പറയുന്നത് കേട്ടു. ഇവിടെ നടന്ന വഴക്കും നെവിനും തമ്മിലുള്ള ബന്ധം എന്താണ്?” എന്ന് ബിഗ് ബോസ് ചോദിച്ചു.
സ്വേച്ഛാധിപതികളുടെ അധികാരത്തെ മാനിക്കാതെയാണ് അനുമോൾ മുന്നോട്ട് പോകുന്നതെന്നും വലിയൊരു തെറ്റാണതെന്നും നെവിൻ പറയുന്നു. “അനുമോളെ എവിക്ട് ചെയ്യണം അല്ലെങ്കിൽ എല്ലാ എവിക്ഷനും അവളെ ഇടണമെന്നും ഇല്ലെങ്കിൽ ഞാൻ ക്വിറ്റ് ചെയ്യുമെന്ന് പറഞ്ഞു”,എന്നും നെവിൻ ബിഗ് ബോസിനോട് പറഞ്ഞു.
പോകണമെന്ന തീരുമാനത്തിൽ ഉറച്ച് നിൽക്കുകയാണോന്ന് ബിഗ് ബോസ് ആവർത്തിക്കുമ്പോൾ, അതെ എന്ന് നെവിനും പറഞ്ഞു. അതാണ് തീരുമാനമെങ്കിൽ പുറത്തു പോകാനായി പ്രധാന വാതിൽ തുറന്നു തരുന്നതാണെന്ന് ബിഗ് ബോസ് അറിയിച്ചു.
പിന്നാലെ പലരും അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും അതൊന്നും വകവയ്ക്കാതെ നെവിൻ പുറത്തേക്ക് പോയി. ഇതിനിടെ ”ഗഡ്സ് ഉണ്ടെങ്കിൽ പോടാ.
നീ ആണാണെങ്കിൽ പോ. നട്ടെല്ലുണ്ടെങ്കിൽ പോ.
പറഞ്ഞ കാര്യം പാലിക്കൂ. നീ പറഞ്ഞിട്ടുണ്ടെങ്കിൽ പോ.
പറഞ്ഞിട്ടുണ്ടെങ്കിൽ പോകണം. അതിനുള്ള ചങ്കൂറ്റം ഉള്ളവർ ഇവിടെ നിന്നാൽ മതി.
വെറുതെ അങ്ങോട്ടും ഇങ്ങോട്ടും നടന്ന് ഡ്രാമ കളിച്ചാൽ പോര. പറഞ്ഞിട്ടുണ്ടെങ്കിൽ പോകണം.
ഇന്നല്ലെങ്കിൽ നാളെ ഞങ്ങളും പോകും. ചങ്കൂറ്റത്തോടെ പുറത്തിറങ്ങും.
ഞങ്ങളിവിടെ ഡ്രാമ കളിച്ചിട്ടില്ല. പതിനായിരം തവണ ക്യാമറയിൽ നോക്കി ഷോ ഇറക്കുവാണ്.
ഞാൻ പറഞ്ഞിട്ടുണ്ടെങ്കിൽ ഞാൻ പോകും”, എന്ന് ആക്രോശത്തോടെ നൂറ, നെവിനോട് പറയുകയും ചെയ്യുന്നുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]