
കൊച്ചി ∙ സംസ്ഥാനത്തെ റോഡുകളിൽ ഗതാഗത ലംഘനങ്ങൾ തടയാൻ എഐ ക്യാമറ സ്ഥാപിച്ചതില്‍ അഴിമതിയാരോപിച്ച് പ്രതിപക്ഷ നേതാവ്
രമേശ് ചെന്നിത്തല എംഎൽഎയും നൽകിയ പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളി. ആരോപണങ്ങളെക്കുറിച്ചുള്ള വസ്തുതാപരമായ തെളിവുകൾ ഹാജരാക്കാൻ ഹര്‍ജിക്കാർക്ക് കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുടെ ബെഞ്ച് ഹർജി തള്ളിയത്.
സ്ഥാപിക്കുന്നതിനു കമ്പനികളുമായുണ്ടാക്കിയ കരാർ റദ്ദാക്കണമെന്നും ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നുമായിരുന്നു ഹർജിക്കാരുടെ ആവശ്യം.
എഐ ക്യാമറ ഉൾപ്പെടെ സ്ഥാപിക്കുന്നതിനു നിയമപരമായ നടപടികളിലൂടെയല്ല കരാറുകളും ഉപകരാറുകളും നൽകിയത് എന്ന് പൊതുതാല്പര്യ ഹർജിയിൽ വാദിച്ചിരുന്നു. എല്ലാ മാനദണ്ഡങ്ങളെയും മറികടന്ന് ചില നിക്ഷിപ്ത കമ്പനികൾക്ക് കരാർ നൽകുകയായിരുന്നു.
പൊതുജന്മ നന്മയെ കരുതിയാണ് ഹർജി നൽകുന്നതെന്നും സതീശൻ പറഞ്ഞിരുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട് 132 കോടിയുടെ അഴിമതി നടന്നിട്ടുണ്ടെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ ആരോപണം.
സാങ്കേതിക തികവോ മികവോ ഇല്ലാത്ത കമ്പനികളാണ് കരാറിനു വേണ്ടി മത്സരിച്ചതെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം.
എന്നാൽ ഇത്തരത്തിലുള്ള പൊതുതാൽപര്യ ഹർജികൾ സമർപ്പിക്കുമ്പോൾ പ്രഥമദൃഷഷ്ട്യാ തന്നെ അതിൽ അഴിമതി, സ്വജനപക്ഷപാതം പോലുള്ള കാര്യങ്ങളുണ്ടെന്നതിന്റെ തെളിവുകളും ഹർജിക്കാർ ഹാജരാക്കേണ്ടതുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്നാൽ ഈ പൊതുതാൽപര്യ ഹര്‍ജിയിൽ അത്തരത്തിലുള്ളതൊന്നുമില്ല എന്നും കോടതി വ്യക്തമാക്കി.
‘സുരക്ഷിത കേരളം’ പദ്ധതിയുടെ ഭാഗമായി എഐ ക്യാമറ സ്ഥാപിക്കുന്നതിൽ അഴിമതിയോ തട്ടിപ്പോ നിയമവിരുദ്ധതയോ നടപടി ക്രമങ്ങളിൽ പാളിച്ചയോ ഉണ്ടെന്നുള്ളതിന്റെ തെളിവുകളൊന്നും ഹാജരാക്കാൻ ഹർജിക്കാർക്ക് സാധിച്ചിട്ടില്ല. പദ്ധതിയില്‍ അഴിമതി ആരോപിച്ചത് കൃത്യമായ തെളിവില്ലാതെയാണ്.
സര്‍ക്കാര്‍ നടപടി യുക്തിപരമെങ്കില്‍ കോടതിക്ക് ഇടപെടാനാകില്ലെന്നും കോടതി വ്യക്തമാക്കി.
ഹർജിക്കാർ ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് ഗുരുതര സ്വഭാവമുണ്ടെങ്കിലും വസ്തുതകൾ കൊണ്ട് അവയെ സമർഥിക്കാൻ സാധിച്ചിട്ടില്ല എന്നും കോടതി ഉത്തരവിൽ പറയുന്നു. ഈ പൊതുതാൽപര്യ ഹർജിയിൽ കാര്യമായ വസ്തുതകളോ സംസ്ഥാനം ഏർപ്പെടുന്ന കരാറുകളിൽ കോടതി ഇടപെടുന്നതിന് ആവശ്യമായ നിയമപരമായ കാര്യങ്ങളോ ഇല്ല.
ഈ സാഹചര്യത്തിൽ ആരോപണങ്ങളിന്മേൽ കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണം വേണമെന്ന ആവശ്യം തള്ളിക്കളയുന്നു എന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]