
ചെന്നൈ: കഴിഞ്ഞ വര്‍ഷം ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ച സ്പിന്നര്‍ ആര് അശ്വിന് ഇന്ന് ഐപിഎല്ലില്‍ നിന്ന് കൂടി വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഐപിഎല്ലില്‍ നിന്ന് വിരമിച്ചെങ്കിലും വിദേശ ടി20 ലീഗുകളില്‍ കളിക്കാനുള്ള ആഗ്രഹവും അശ്വിന് പരസ്യമാക്കിയിട്ടുണ്ട്.
വിദേശ ലീഗുകളില്‍ കളിക്കാന്‍ അശ്വിന് ബിസിസിഐയുടെ കര്‍ശന നിബന്ധനകള്‍ തടസമാകുമോ എന്നാണ് ആരാധകര്‍ ഇപ്പോള്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. ഓസ്ട്രേലിയന്‍ ടി20 ലീഗായ ബിഗ് ബാഷ് ലീഗീലും ദക്ഷിണാഫ്രിക്കൻ ടി20 ലീഗായ എസ്എടി20യിലും അമേരിക്കയിലെ മേജര്‍ ലീഗ് ക്രിക്കറ്റിലും കരീബിയന്‍ പ്രീമീയര്‍ ലീഗീലുമെല്ലാം കളിക്കാന്‍ അശ്വിന് അവസരമുണ്ട്.ബിഗ് ബാഷിലും കരീബിയന്‍ പ്രീമിയര്‍ ലീഗിലും ഇപ്പോള്‍ മത്സരങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്.
മേജര്‍ ലീഗ് ക്രിക്കറ്റ് ആകട്ടെ അടുത്തിടെ പൂര്ത്തിയായതെയുള്ളു. ഈ സാഹചര്യത്തില്‍ ഡിസംബറില്‍ നടക്കുന്ന ദക്ഷിണാഫ്രിക്കന്‍ ടി20 ലീഗിലായിരിക്കും അശ്വിന് ഭാഗ്യപരീക്ഷണത്തിനിറങ്ങുക എന്നാണ് വിലയിരുത്തല്‍.
ഐപിഎല്ലില്‍ നിന്നുകൂടി വിരമിച്ചതോടെ 38കാരനായ അശ്വിന് ഇന്ത്യൻ ക്രിക്കറ്റില്‍ നിന്ന് തന്നെ പൂര്‍ണമായും വിരമിച്ചു കഴിഞ്ഞു. ബിസിസിഐ നിബന്ധനപ്രകാരം ഐപിഎല്ലിൽ കളിക്കുന്ന ഇന്ത്യൻ താരങ്ങള്‍ക്ക് ഒരു വിദേശ ലീഗിലും കളിക്കാന്‍ അനുമതിയില്ല.
വിദശ ലീഗുകളില്‍ കളിക്കാനുള്ള ബിസിസിഐയുടെ നിബന്ധനകളില്‍ പറയുന്നത്, ഇന്ത്യൻ ടീമില്‍ നിന്ന് വിരമിച്ചിരിക്കണം, ഐപിഎല്ലില്‍ നിന്ന് വിരമിച്ചിരിക്കണം,ഇന്ത്യയിലെ ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റുകളായ രഞ്ജി ട്രോഫി, വിജയ് ഹസാരെ, മുഷ്താഖ് അലി ട്രോഫി എന്നിവയില്‍ നിന്നെല്ലാം വിരമിച്ചിരിക്കണമെന്നാണ്. ഐപിഎല്ലില്‍ നിന്ന് കൂടി വിരമിച്ചതോടെ അശ്വിന് ഈ നിബന്ധനകളൊന്നും പ്രശ്നമാകാനിടയില്ലെന്നാണ് വിലയിരുത്തല്‍.
2009ല്‍ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനായി അരങ്ങേറിയ അശ്വിന് ചെന്നൈ കുപ്പായത്തില്‍ തന്നെ അവസാന മത്സരവും കളിച്ചാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഐപിഎല്ലില്‍ 221 മത്സരങ്ങള്‍ കളിച്ച അശ്വിന് 187 വിക്കറ്റുകളും 833 റണ്‍സും സ്വന്തമാക്കിയിട്ടണ്ട്.
ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ നിന്ന് 2015ല്‍ പഞ്ചാബ് കിംഗ്സ് നായകനായി പോയ അശ്വിന് 2018ല്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായും 2021 മുതല്‍ 2024വരെ രാജസ്ഥാന് റോയല്‍സിനായും കളിച്ചശേഷമാണ് കഴിഞ്ഞ ഐപിഎല്‍ മെഗാ താരലേലത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ തിരിച്ചെത്തിയത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]