

നാടെങ്ങും ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചു: വീഥികൾ അമ്പാടിയായി: വർണ്ണപകിട്ടാർന്ന ശോഭായാത്രകൾ: കോട്ടയത്ത് 3500 ശോഭായാത്രകൾ: ആയിരങ്ങൾ അണിനിരന്നു
സ്വന്തം ലേഖകൻ
കോട്ടയം: ചിങ്ങമാസത്തിലെ അഷ്ടമിയും രോഹിണിയും ഒന്നിച്ചെത്തുന്ന ദിവസമായ ഇന്നല നാടെങ്ങും ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചു.
വീഥികൾ അമ്പാടിയായി മാറി. ബാലികാബാലന്മാരുടെ ദിനം എവിടെയും രാധയും കൃഷ്ണനും ഗോപികമാരും. എങ്ങും ഉത്സാഹത്തിൻ്റെ അലയൊലികൾ. ജില്ലയിലെ ക്ഷേത്രങ്ങളെല്ലാം
ഭക്തിയുടെ നിറവിലായിരുന്നു. ബാലഗോകുലത്തിന്റെ
നേത്യത്വത്തിൽ 1300 സ്ഥലങ്ങളിലായി 3500 ശോഭാ യാത്രകൾ നടത്തി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൃഷ്ണനും രാധയും ഗോപികമാരും മറ്റ് പുരാണ കഥാപാത്രങ്ങളും ഓരോ ശോഭാ യാത്രയിലും വർണാഭ പകർന്നു. അലങ്കരിച്ച രഥങ്ങൾ ശ്രീകൃഷ്ണ കോവിലുകളായി. നൂറ് കണക്കിന് ഭക്തർ
ശോഭായാത്രകളിൽ അണിനിരന്നു.
കോട്ടയത്ത് സെൻട്രൽ ജംഗ്ഷനിൽ ശോഭായാത്രകൾ സംഗമിച്ചു. അവിടെ നിന്ന് തിരുനക്ക…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]