ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഉയർന്ന ആരോപണങ്ങളിൽ പാർട്ടിയും എൽഡിഎഫ് സർക്കാരും പ്രതിരോധത്തിൽ ആകില്ലെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. നിയമപരമായ കാര്യങ്ങൾ നടക്കുന്നുണ്ട്. പ്രതിപക്ഷം രാഷ്ട്രീയമായി പറയുന്നതിന് മറുപടി പറയുന്നില്ലെന്ന് മന്ത്രി പറഞ്ഞു. നിയമപരമായിട്ടുള്ള കാര്യങ്ങളും നടപടിക്രമങ്ങളും നടക്കുകയാണെന്ന് മന്ത്രി വ്യക്തമാക്കി.
മുകേഷിനെ സിനിമ നയരൂപീകരണ സമിതിയിൽ നിന്ന് ഒഴിവാക്കുമോയെന്ന ചോദ്യത്തിന് ബന്ധപ്പെട്ടവർ മറുപടി പറയുമെന്ന് കെ എൻ ബാലഗോപാൽ പ്രതികരിച്ചു. പാർട്ടിയും സർക്കാരും വിശദമായി പരിശോധിച്ചതുകൊണ്ടാണ് ഇതൊക്കെ പുറത്തുവന്നത്. ഒളിച്ചോടിപ്പോകുന്ന സമീപനം അല്ല വിഷയത്തിൽ സ്വീകരിച്ചതെന്ന് മന്ത്രി പറഞ്ഞു.
Read Also: മുകേഷ് എംഎൽഎ സ്ഥാനം ഒഴിയേണ്ട; വിവാദം സിപിഐഎം ചർച്ച ചെയ്യും
അതേസമയം ലൈംഗിക ആരോപണ വെളിപ്പെടുത്തലിൽ എം മുകേഷ് എംഎൽഎ സ്ഥാനം ഒഴിയേണ്ടെന്ന് സിപിഐഎം വിലയിരുത്തൽ. സിനിമ നയ രൂപീകരണ സമിതിയിൽ നിന്ന് മുകേഷ് ഒഴിഞ്ഞേക്കുമെന്ന് സൂചന. എന്നാൽ എംഎൽഎ സ്ഥാനത്ത് നിന്ന് രാജി വെക്കണമെന്ന് പാർട്ടി ആവശ്യപ്പെട്ടിട്ടില്ല.
Story Highlights : Minister KN Balagopal says party and government will not be on the defensive in Hema committee report
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]