
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ ഉയരുന്ന ആരോപണങ്ങൾക്ക് ഇടയിലും സിനിമാ കോൺക്ലേവുമായി സര്‍ക്കാര്‍ മുന്നോട്ട്. നവംബർ 24 ന് കൊച്ചിയിൽ കോണ്‍ക്ലേവ് നടത്താനാണ് ആലോചന. നടത്താനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. മൂന്നു ദിവസങ്ങളിലായി നടത്താൻ ഉദ്ദേശിക്കുന്ന കോൺക്ലേവിൽ മുഖ്യമന്ത്രിയുടെ സമയ ലഭ്യത കൂടി പരിഗണിക്കും. കോൺക്ലേവിന് മുൻപ് കരട് സിനിമാ നയം രൂപീകരിക്കാനും സിനിമാനയം രൂപീകരിച്ചിട്ടുള്ള മറ്റ് സംസ്ഥാനങ്ങളിലെ നിർദേശവും കൂടി പരിഗണിക്കാനുമാണ് തീരുമാനം. ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ അംഗം ലീനയുടെ സഹായം ഇതിനായി തേടും. വിവിധ സംസ്ഥാനങ്ങളിലെ സിനിമാ നയ രൂപീകരണ കമ്മിറ്റിയിൽ ലീന അംഗമായിരുന്നു.
സമഗ്രമായ സിനിമാ നയം രൂപീകരിക്കുന്നതിന് മുന്നോടിയായാണ് സിനിമാ മേഖലയിലെ എല്ലാ വിഭാഗങ്ങളിൽ നിന്നുമുള്ള പ്രമുഖരെ ഉൾപ്പെടുത്തി വിപുലമായ കോൺക്ലേവ് നടത്തുന്നതെന്നാണ് സര്‍ക്കാര്‍ വിശദീകരണം.
അതേസമയം കോണ്‍ക്ലേവുമായി സഹകരിക്കില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കിയിട്ടുണ്ട്. ഇരകളെയും വേട്ടക്കാരേയും ഒരുമിച്ചിരുത്തിയാണോ കോൺക്ലേവ് എന്ന് ഡബ്ലിയുസിസിയുടെ പരിഹാസവും ഉണ്ട്. പങ്കെടുക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് പല സംഘടനകളും. എന്നാൽ, ഭാവി സിനിമാ നയത്തിന് കോൺക്ലേവ് അനിവാര്യമെന്നാണ് സര്‍ക്കാര്‍ പറയുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]