

ഓൾ കേരള പ്ലസ് ടു ലാബ് അസിസ്റ്റൻസ്: അസോസിയേഷൻ സംസ്ഥാന സമ്മേളനവും മന്ത്രിമാർക്ക് സ്വീകരണവും ഓഗസ്റ്റ് 30, 31 തിയതികളിൽ തിരുവനന്തപുരം ശിക്ഷക് സദൻ ഹാളിൽ; ഓഗസ്റ്റ് 30ന് എകെപിഎൽഎ സംസ്ഥാന പ്രസിഡന്റ് ജോൺസി ജേക്കബ് പതാക ഉയർത്തും; 31ന് പൊതുസമ്മേളനം വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും
ഓൾ കേരള പ്ലസ് ടു ലാബ് അസിസ്റ്റൻസ് അസോസിയേഷൻ സംസ്ഥാന സമ്മേളനവും മന്ത്രിമാർക്ക് സ്വീകരണവും 2024 ഓഗസ്റ്റ് 30, 31 തിയതികളിൽ തിരുവനന്തപുരം ശിക്ഷക് സദൻ ഹാളിൽ വച്ച് നടത്തും. ഓഗസ്റ്റ് 30ന് എകെപിഎൽഎ സംസ്ഥാന പ്രസിഡന്റ് ജോൺസി ജേക്കബ് പതാക ഉയർത്തും.
തുടർന്ന് പ്രതിനിധി സമ്മേളനം, ചർച്ച, എന്നിവ നടത്തും. `ഖാദർ കമ്മിറ്റി റിപ്പോർട്ട് ഒരു അവലോകനം’ എന്ന വിഷയത്തിൽ ജോസഫ് കുര്യൻ സെമിനാർ അവതരിപ്പിക്കും. ഓഗസ്റ്റ് 31ന് രാവിലെ 10 ന് എകെപിഎൽഎ സംസ്ഥാന പ്രസിഡന്റ് ജോൺസി ജേക്കബ് അധ്യക്ഷത വഹിക്കുന്ന പൊതുസമ്മേളനം വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും.
ബഹു ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യ പ്രഭാഷണം നിർവഹിക്കും. എകെപിഎൽഎ സംസ്ഥാന ജനറൽ സെക്രട്ടറി സുമേഷ് കാഞ്ഞിരം, അരുൺ ജോസ്, ശ്രീ. സജി തോമസ് ( വൈസ് പ്രസിഡന്റ്മാർ )
ശ്രീ. ജോർജ് കെ. സി. (സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി) സൈനുദ്ദീൻ പി.എം. (AKPLA സംസ്ഥാന ട്രഷറർ) ജിൻസി ജോസഫ് ( വനിതാ വിഭാഗം ചെയർപേഴ്സൺ ) ജോൺ ഏബ്രഹാം, ബിജു മാത്യു, ബിനി ഇ.എം., ജോസി എ. എസ്., എന്നിവർ പ്രസംഗിക്കും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജോൺ എബ്രഹാം
മീഡിയ സെക്രട്ടറി
9846414243
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]