
മനുഷ്യ – മൃഗ സംഘര്‍ഷങ്ങളില്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് പാമ്പുകളുടെ അക്രമണങ്ങളാണ്. കഴിഞ്ഞ ദിവസം ഒരു സ്നൈക്ക് റെസ്ക്യൂവറുടെ മുഖത്ത് പാമ്പ് കടിക്കുന്ന ഭയാനകമായ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
ഗ്രാമത്തിലെത്തിയ പെരുമ്പാമ്പിനെ പിടികൂടുന്നതിനിടെയായിരുന്നു അപകടം. ഏതാണ്ട് 40 സെക്കന്റോളം പാമ്പ് അദ്ദേഹത്തിന്റെ കവിളിൽ നിന്നും പിടിവിടാതിരുന്നു.
ഒടുവില്‍ പാമ്പിന്റെ കഴുത്തിന് പിടിച്ചാണ് അതിന്റെ കടിയില്‍ നിന്നും റെസ്ക്യൂവര്‍ രക്ഷപ്പെട്ടത്. സംഭവം എവിടെ എപ്പോൾ നടന്നതാണെന്ന് വീഡിയോയിൽ വ്യക്തമാക്കിയിട്ടില്ല.
ദി റിയൽ ടാര്സന് എന്ന ജനപ്രിയ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിൽ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. മദ്ധ്യവയ്കനായ ഒരാൾ കൈയുറ ധരിച്ച് പാമ്പിന്റെ പിടികൂടാന്‍ ശ്രമിക്കുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്.
പെട്ടെന്ന് ഏവരെയും അമ്പരപ്പിച്ച് പാമ്പ് ഉയര്‍ന്നു ചാടുന്നത് കാണാം. പാമ്പ് ഉയരുമ്പോൾ തന്നെ റെസ്ക്യൂവറും പിന്നിലേക്ക് മാറാന്‍ ശ്രമിക്കുന്നു.
എന്നാല്‍ പാമ്പിന്റെ വേഗത്തെ മറികടക്കാന്‍ അദ്ദേഹത്തിന് കഴിയുന്നില്ല. പാമ്പിന്റെ കടി അദ്ദേഹത്തിന്റെ കവിളില്‍ കിട്ടുകയും അത് പല്ലെടുക്കാന്‍ കൂട്ടാക്കാതിരിക്കുന്നതും വീഡിയോയില്‍ കാണാം.
View this post on Instagram A post shared by Mike Holston (@therealtarzann) പാമ്പ് കടിച്ചെങ്കിലും ധൈര്യം കൈവിടാതെ അദ്ദേഹം പാമ്പിനെ വിടവിക്കാന് ശ്രമിക്കുന്നു. കൂടെയുണ്ടായിരുന്ന ഒരാൾ അദ്ദേഹത്തെ സഹായിക്കാന്‍ എത്തുന്നുണ്ടെങ്കിലും റെസ്ക്യൂവര്‍ ഒറ്റയ്ക്ക് തന്നെ പാമ്പിനെ വിടുവിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം.
ഏതാണ്ട് 40 സെക്കന്റുകൾക്ക് ശേഷം അദ്ദേഹത്തിന് പാമ്പനെ വിടുവിക്കാന്‍ കഴിയുന്നു. വീഡിയോയ്ക്ക് താഴെ രസകരമായ കുറിപ്പുകളായിരുന്നു കാഴ്ചക്കാര്‍ എഴുതിയത്.
നിരവധി പേര് പാമ്പുപിടിത്തക്കാരന് ഓറിജിനലല്ലെന്നും വിലക്കിഴിവുള്ള ചൈനീസ് സാധനങ്ങൾ വില്‍ക്കുന്ന ടെമു ഓണ്‍ലൈന്‍ വിണപിയില്‍ നിന്നുമാണ് പാമ്പുപിടിത്തക്കാരൻ എത്തിയത് എന്നായിരുന്നു എഴുതിയത്. അത് പാമ്പ് കടിച്ചതല്ലെന്നും ചുംബിച്ചതാണെന്നുമായിരുന്നു ചിലരുടെ നിരീക്ഷണം, എല്ലാവര്ക്കും ടാർസനായാൽ മതി എന്നാല്‍ ആരും യഥാര്‍ത്ഥ ടാർസന് ആകുന്നില്ലെന്നും ഒരു കാഴ്ചക്കാരന് എഴുതി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]