
കണ്ണുകളുടെ ആരോഗ്യത്തിന് പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കേണ്ടത് ഏറെ പ്രധാനമാണ്. അത്തരത്തില്‍ കണ്ണുകളുടെ ആരോഗ്യത്തിനായി കഴിക്കേണ്ട
ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. 1.
ക്യാരറ്റ് ബീറ്റാ കരോട്ടീന്‍, വിറ്റാമിന്‍ എ തുടങ്ങിയവ അടങ്ങിയ ക്യാരറ്റ് പതിവായി കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് നല്ലതാണ്. 2.
ചീര വിറ്റാമിന്‍ എ, സി, ആന്റിഓക്സിഡന്റുകള്‍ അടങ്ങിയ ചീര കഴിക്കുന്നതും കണ്ണുകളുടെ ആരോഗ്യത്തിന് നല്ലതാണ്. 3.
തക്കാളി തക്കാളിയില്‍ അടങ്ങിയ ലൈക്കോപ്പിന്‍ കണ്ണുകളുടെ ആരോഗ്യത്തിന് നല്ലതാണ്. അതിനാല്‍ തക്കാളിയും ഡയറ്റില്‍ ഉള്‍പ്പെടുത്താം. 4.
മധുരക്കിഴങ്ങ് വിറ്റാമിന്‍ എ അടങ്ങിയ മധുരക്കിഴങ്ങും കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും. 5.
നെല്ലിക്ക ആന്റിഓക്സിഡന്റുകള്‍ അടങ്ങിയ നെല്ലിക്കയും കണ്ണുകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും. 6.
പപ്പായ വിറ്റാമിന്‍ സി, ഇ, ബീറ്റാ കരോട്ടിന്‍, ആന്റി ഓക്സിഡന്റുകള്‍ തുടങ്ങിയവ അടങ്ങിയ പപ്പായ കഴിക്കുന്നതും കണ്ണുകളുടെ ആരോഗ്യത്തിന് നല്ലതാണ്. 7.
വാള്‍നട്സ് ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ വാള്‍നട്സ് കഴിക്കുന്നതും കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും. ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]