
മലേഷ്യയില്‍ നിന്നുള്ള എണ്ണപ്പന വിത്തുകളുടെ ഏറ്റവും വലിയ ഇറക്കുമതിക്കാരായി ഇന്ത്യ . രാജ്യത്ത് പാമോയില്‍ ഉത്പാദനം വര്‍ദ്ധിപ്പിച്ച് ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ ഇന്ത്യ നടത്തുന്ന ശ്രമങ്ങളാണ് ഈ വര്‍ദ്ധിച്ചുവരുന്ന ഇറക്കുമതിക്ക് പിന്നില്‍.
ദേശീയ ഭക്ഷ്യ എണ്ണ – എണ്ണപ്പന മിഷന് പദ്ധതി പ്രകാരം 2025-26 ഓടെ ഒരു ദശലക്ഷം ഹെക്ടറിലേക്ക് എണ്ണപ്പന കൃഷി വ്യാപിപ്പിക്കാനും 2029-30 ഓടെ ഏകദേശം 2.8 ദശലക്ഷം ടണ്‍ ക്രൂഡ് പാമോയില്‍ ഉത്പാദിപ്പിക്കാനുമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. നിലവില്‍ 370,000 ഹെക്ടറിലാണ് രാജ്യത്ത് എണ്ണപ്പന കൃഷിയുള്ളത്.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ദ്വീപുകളിലുമാണ് കൃഷി പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മലേഷ്യന്‍ പാമോയില്‍ ബോര്‍ഡ് ഉയര്‍ന്ന വിളവ് നല്കുന്ന പുതിയ പാമോയില്‍ വിത്ത് ഇനങ്ങള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്.
ഇവയ്ക്ക് പ്രതിവര്‍ഷം ഹെക്ടറിന് 30 ടണ്ണിലധികം പുതിയ കുലകള്‍ ഉത്പാദിപ്പിക്കാന്‍ കഴിയും. ഇത് 2020-2023 കാലയളവില്‍ രേഖപ്പെടുത്തിയ മലേഷ്യയുടെ ദേശീയ ശരാശരിയായ 15.47-16.73 ടണ്ണിന്റെ ഏകദേശം ഇരട്ടിയാണ്.
മെച്ചപ്പെട്ട ഇനങ്ങള്‍ക്ക് ദീർഘ വളര്‍ച്ചാ നിരക്ക് ഉള്ളതിനാല്‍ പനകളുടെ ആയുസ്സ് 25 വര്‍ഷത്തില്‍ നിന്ന് 30 വര്‍ഷത്തില്‍ കൂടുതലായി വര്‍ദ്ധിച്ചിട്ടുണ്ട്.
കൂടാതെ ഇവ വലുപ്പം കുറവായതിനാല്‍ വിളവെടുപ്പ് എളുപ്പമാക്കുകയും ചെയ്യുന്നു. പാമോയിലിന്റെ തീരുവയില്‍ ഇന്ത്യ അടുത്തിടെ കുറവ് വരുത്തിയതിനെത്തുടര്‍ന്ന് ഇന്ത്യയിലേക്കുള്ള മലേഷ്യയുടെ പാമോയില്‍ കയറ്റുമതിയില്‍ നേരിയ കുറവ് വന്നിട്ടുണ്ട്.
ആഭ്യന്തര വിതരണം നിയന്ത്രിക്കുന്നതിനും പാചക എണ്ണയുടെ വില ഉപഭോക്താക്കള്‍ക്ക് താങ്ങാനാവുന്നതാക്കുന്നതിനുമുള്ള നടപടികളുടെ ഭാഗമാണ് ഇന്ത്യ തീരുവ ക്രമീകരിച്ചത്. വെളിച്ചെണ്ണയടക്കമുള്ള ഭക്ഷ്യ എണ്ണകളുടെ വില ഉയര്‍ന്നതോടെയാണ് കേന്ദ്രം പുതിയ തീരുമാനം കൈക്കൊണ്ടത്.
ഇന്ത്യയുടെ പാം ഓയില്‍ ഇറക്കുമതി ജൂണില്‍ 11 മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. മെയ് മാസത്തെ അപേക്ഷിച്ച് 60% വര്‍ധനവാണ് രേഖപ്പെടുത്തിയത്.
പാമോയിലിന് വെളിച്ചെണ്ണ, സണ്‍ഫ്ളവര്‍ ഓയില്‍, സോയാബീന്‍ ഓയില്‍ എന്നിവയെ അപേക്ഷിച്ച് വിലക്കുറവായതിനാല്‍ ഇറക്കുമതിക്കാര്‍ സംഭരണം കൂട്ടിയതാണ് ഇറക്കുമതി കൂടാന്‍ കാരണം …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]