അബുദാബി: യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ. കൊടുംചൂടിന് ആശ്വാസമായാണ് ഇന്നലെ പലയിടങ്ങളിലും മഴ പെയ്തത്.
അല്‍ ഐനിലെ ഗാര്ഡന് സിറ്റി, ഖതം അല്‍ ഷിക്ല എന്നിവിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴ ലഭിച്ചു. അല്‍ ഐനില്‍ കനത്ത മഴ പെയ്യുന്നതിന്റെ വീഡിയോ സ്റ്റോം സെന്റര്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചു.
ശക്തമായ കാറ്റും മഴക്കൊപ്പം ഉണ്ടായിരുന്നു. പ്രതികൂല കാലാവസ്ഥയെ മുന്‍നിര്‍ത്തി ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
താഴ്വരകളിലേക്ക് പോകരുതെന്നും വാഹനമോടിക്കുന്നവര്‍ പുതുക്കിയ വേഗപരിധി പാലിക്കണമെന്നും ജാഗ്രത പുലര്‍ത്തണമെന്നും അബുദാബി അധികൃതര്‍ അറിയിച്ചു. അല്‍ ഐനിലും സമീപ പ്രദേശങ്ങളിലും കനത്ത മഴ ലഭിച്ച സാഹചര്യത്തില്‍ ദേശീയ കാലാവസ്ഥ കേന്ദ്രം ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പുറപ്പെടുവിച്ചിരുന്നു.
View this post on Instagram A post shared by مركز العاصفة لمراقبة الطقس والتغير المناخي المؤسس omar alnauimi (@storm_ae) … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]