
ന്യൂഡൽഹി∙
, മിഷൻ ലൈഫ്, ചന്ദ്രയാന്‍, ആദിത്യ എൽ1, ശുഭാംഷു ശുക്ല ഭാഗമായ
ദൗത്യം തുടങ്ങിയ രാജ്യത്തിനു അഭിമാനം പകർന്ന നിമിഷങ്ങള്‍ എൻസിഇആർടി പാഠ്യപദ്ധതിയുടെ പ്രധാന ഭാഗമാകുമെന്ന് ദേശീയ വിദ്യാഭ്യാസ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.
നിലവിൽ പാഠ്യപദ്ധതിയുടെ രണ്ടു മൊഡ്യൂളുകൾ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ആദ്യ മൊഡ്യൂൾ 3 മുതൽ 8 വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്കായും രണ്ടാമത്തെ മൊഡ്യൂൾ 9 മുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്കുമാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഇന്ത്യൻ സൈന്യത്തിന്റെ തന്ത്രപരമായ നീക്കങ്ങളെ പ്രതിജ്വലിപ്പിക്കുന്ന ഓപ്പറേഷൻ സിന്ദൂർ എൻസിഇആർടി പാഠ്യപദ്ധതിയുടെ പ്രത്യേക ഭാഗമായി ഉൾപ്പെടുത്തും.
‘‘ഇന്ത്യയുടെ സൈനിക ശക്തി രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാൻ സ്വീകരിച്ച നടപടികൾ, പ്രതിരോധ സംവിധാനങ്ങള്‍, നയതന്ത്ര ബന്ധങ്ങൾ, മന്ത്രാലയങ്ങൾ തമ്മിലുള്ള ഏകോപനം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് പുതുതലമുറയെ പഠിപ്പിക്കുവാനാണ് ലക്ഷ്യമിടുന്നത്’’. വിദ്യാഭ്യാസ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]