

പനച്ചിക്കാട് എസ് സി സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പും വോട്ടെണ്ണലും ക്യാമറ നിരീക്ഷണത്തിലാക്കാൻ ഹൈക്കോടതി ഉത്തരവ്
പനച്ചിക്കാട് :സഹകരണ ബാ ങ്ക് തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പും വോട്ടെണ്ണലും ഉൾപ്പെടെ എല്ലാ നടപടിക്രമങ്ങളും ക്യാമറ നിരീക്ഷണത്തിലാക്കി പൊലീസ് സംരക്ഷണം ഉറപ്പു വരുത്തുവാൻ ഹൈക്കോടതി ഉത്തരവ്. സഹകരണ ജനാധിപത്യ മുന്നണിക്കു വേണ്ടി തിരഞ്ഞെടുപ്പു സമിതി ചെയർമാൻ ജോണി ജോസഫ് നൽകിയ ഹർജിയിലാണു ഹൈക്കോടതി ഉത്തരവിട്ടത്.
40 വർഷമായി സിപിഎം ഭരി ക്കുന്ന പനച്ചിക്കാട് എസ് സി സഹകരണ സംഘത്തിൽ നി ക്ഷേപത്തട്ടിപ്പിനിരയായി നഷ്ടപ്പെട്ട പണം തിരികെ ലഭിക്കണമെന്ന് ആവശ്യപ്പെട്ടു നവ കേരള സദസ്സിൽ പരാതി നൽകിയ വ്യക്തിയെയും പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സിപിഎമ്മിനെതിരെ ബിജെപി
പിന്തുണയോടെ മത്സരിച്ചയാളെയും പനച്ചിക്കാട് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിലെ പാനലിൽ ഉൾപ്പെടുത്തേണ്ട ഗതികേടിൽ എൽഡിഎഫ് എത്തിയെന്നു സഹകരണ ജനാധിപത്യ മുന്നണി ചെയർമാൻ ജോണി ജോസഫും കോൺഗ സ് മണ്ഡലം പ്രസിഡന്റ് ഇട്ടി അലക്സും പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
പനച്ചിക്കാട് എസ്സി സഹക രണ ബാങ്കിൽ ഒട്ടേറെ നിക്ഷേപകർക്കാണു പണം ലഭിക്കാനുള്ളത്.
. കോടികളുടെ തട്ടിപ്പ് അരങ്ങേറിയ ബാങ്കിൽ നിന്നു പാക്കിൽ, പന്നിമറ്റം, ചിങ്ങവനം, പരുത്തുംപാറ, ചാന്നാനിക്കാട്, പൂവന്തുരുത്ത് പ്രദേശങ്ങളിലെ ചെറുകിട വ്യാപാരികളുടെ പിഗ്മി കലക് ഷൻ തുകയാണ്
ഇതിലേറെയും. ഈ തട്ടിപ്പിൽ പണം നഷ്ടപ്പെട്ട പരുത്തുംപാറ കവലയിലെ വ്യാപാരിയെയാണു പനച്ചിക്കാട് സഹകരണ ബാങ്കിന്റെ തിരഞ്ഞെടുപ്പു പാനലിൽ ഉൾപ്പെടുത്തിയത്.
ഭാര്യയുടെ പേരിലാണു കളക്ഷൻ തുക ബാങ്കിൽ അടച്ചിരുന്നത്. നഷ്ടപ്പെട്ട പണം തിരികെ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് നവകേരളസദസ്സിൽ പരാതി നൽകിയവരിൽ ഇവരും ഉൾപ്പെടുമെന്നു ജോണി ജോസഫും ഇട്ടി അലക്സും പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]