
അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി അംഗമായി നിത അംബാനി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത് ദിവസങ്ങൾക്ക് മുൻപാണ്.142-ാമത് ഐഒസി സെഷനിൽ, ഇന്ത്യയിൽ നിന്നുള്ള ഐഒസി അംഗമായി 100% വോട്ടുകൾ നേടിയാണ് അവർ തെരഞ്ഞെടുക്കപ്പെട്ടത്. റിലയൻസ് ഫൗണ്ടേഷൻ്റെ സ്ഥാപകയായ നിതാ അംബാനി പാരിസിലെത്തിയപ്പോൾ ചിലരെങ്കിലും അവരുടെ വസ്ത്രത്തെ ശ്രദ്ധിച്ചിരിക്കാം. ‘ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ’ ലുക്കിൽ എത്തിയ നിത അംബാനിയുടെ വസ്ത്രത്തിന്റെ വില അറിയാമോ?
അന്താരാഷ്ട്ര വേദിയിൽ ചാനൽ ട്വീഡ് ബ്ലേസർ ധരിച്ചാണ് നിത എത്തിയത്. ചാനലിൻ്റെ സിഗ്നേച്ചർ ചെയിൻ-ലിങ്ക് ഡിസൈൻ ആണ് ബ്ലേസറിൽ ഉപയോഗിച്ചിരിക്കുന്നത്. ചാനൽ ബ്ലേസറിന്റെ വില വരുന്നത് 6,891 ദിർഹമാണ്. അതായത്, 1.57 ലക്ഷം ഇന്ത്യൻ രൂപ.
നിത അംബാനി ആദ്യമായി ഐഒസിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത് 2016ലെ റിയോ ഡി ജനീറോ ഒളിമ്പിക്സിലാണ്. ഇന്ത്യയുടെ പ്രതിനിധിയായി എത്തുന്ന ആദ്യ വനിത എന്ന നിലയില്‍ നിത അംബാനി ശ്രദ്ധ നേടിയിരുന്നു. കായികരംഗത്തെ ഇന്ത്യയുടെ സമീപകാല വളര്‍ച്ചയില്‍ റിലയന്‍സ് ഫൗണ്ടേഷന്റെ പങ്ക് വളരെ വലുതാണ്. എല്ലാ തട്ടിലുള്ളവർക്കും പ്രാധാന്യം നൽകി, ഒപ്പം താഴെത്തട്ടിലുള്ള വിഭാഗങ്ങളില്‍ പ്രത്യേക ശ്രദ്ധ നൽകിയാണ് പ്രവര്‍ത്തനം. അതിനാൽ തന്നെ എല്ലാ തലങ്ങളിലുമുള്ള 2.9 ദശലക്ഷം കുട്ടികളിലേക്കും യുവജനങ്ങളിലേക്കുമാണ് ഇതിന്റെ ഗുണങ്ങൾ എത്തി.
ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനുമായുള്ള ദീര്‍ഘകാല പങ്കാളിത്തത്തിന്റെ തുടർച്ചയായി പാരിസ് ഒളിമ്പിക്സിനോട് അനുബന്ധിച്ച് ചരിത്രത്തിലാദ്യമായി ഇന്ത്യ ഹൗസും റിലയന്‍സ് തുറക്കുന്നുണ്ട്.
Last Updated Jul 26, 2024, 6:28 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]