

എസ്എഫ്ഐ ജില്ലാ സമ്മേളനത്തിന് കോട്ടയത്ത് തുടക്കം:ഇന്നു പ്രതിനിധി സമ്മേളനം:നാളെ സമാപനം
കോട്ടയം : എസ്എഫ്ഐ ജില്ലാ സമ്മേളനത്തിന് കോട്ടത്ത് തുടക്കം. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് സമ്മേളനം ഉദ്ഘാടനം ചെയ്തു.
ഇപ്പോഴത്തെ എസ്എഫ്ഐ വളരെ മോശമെന്നും പഴയ എസ്.എഫ്.ഐ കുറച്ചു നല്ലതായിരുന്നു എന്നുമുള്ള തരത്തിൽ പ്രചാരണം നടക്കുന്നതായി സനോജ് പറഞ്ഞു.
ഇപ്പോഴത്തെ എസ്എഫ്ഐ ഗുണ്ടകളുടെ സംഘമെന്ന തര ത്തിൽ പ്രചാരണം നടക്കുന്നു ണ്ടെന്നും വി.കെ.സനോജ് പറ ഞ്ഞു. സംഘാടകസമിതി ചെയർമാൻ കെ.അനിൽകുമാർ പൊതു :
സമ്മേളന വേദിയായ തിരുനക്കര പഴയ ബസ് സ്റ്റാൻഡ് മൈതാനത്തു പതാക ഉയർത്തിയതോടെ സമ്മേളനത്തിനു തുടക്കമായി.
കലക്ടറേറ്റിനു സമീപത്തു നി ന്ന് ആരംഭിച്ച വിദ്യാർഥിറാലി തിരുനക്കര പഴയ ബസ് സ്റ്റാൻഡ് മൈതാനത്തു സമാപിച്ചു. എസ്എഫ്ഐ ജില്ലാ പ്രസിഡൻ്റ് ബി.ആഷിക് അധ്യക്ഷത വഹിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.ജെ.സ ഞ്ജയ്, വൈഷ്ണവി ഷാജി, ഡി : കെ.അമൽ, അർജുൻ മുരളി, വി.ആർ.രാഹുൽ, സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ റെജി സഖറിയ, കെ.എം.രാധാ കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
പ്രതിനിധി സമ്മേളനം ഇന്ന്
കോട്ടയം സിഎസ്ഐ റിട്രീറ്റ് സെൻ്റർ ഹാളിൽ ആരംഭിച്ചു. സംസ്ഥാന സെക്രട്ടറി എം.വിജിൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. 300 പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്. സമ്മേളനം നാളെ (28 ഞായർ ) സമാപിക്കുo.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]