
സ്ത്രീകളെ ബാധിക്കുന്ന ക്യാൻസറാണ് സ്തനാർബുദം. മാസത്തിലൊരിക്കൽ സ്വയം സ്തനപരിശോധന നടത്തുന്നത് മാരകമായ ക്യാൻസർ രോഗത്തെ നേരത്തെ കണ്ടെത്താൻ സ്ത്രീകളെ സഹായിക്കുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ക്യാൻസറിൻ്റെ പ്രാരംഭ ഘട്ടങ്ങൾ 90% മുതൽ 95% വരെ ഭേദമാക്കാവുന്നതാണെന്ന് വിദഗ്ധർ പറയുന്നു. അതിനാൽ, നേരത്തെയുള്ള കണ്ടെത്തൽ ക്യാൻസർ തടയാൻ സഹായിക്കുന്നു.
ഏറ്റവും കൂടുതൽ 35 നും 55 നും ഇടയിൽ പ്രായമുള്ള സ്ത്രീകളെയാണ് സ്തനാർബുദം ബാധിക്കുന്നതെന്ന് പഠനങ്ങൾ പറയുന്നു. സ്തനത്തിലെ കോശങ്ങൾ നിയന്ത്രണാതീതമായി വളരുന്ന ഒരു രോഗമാണ് സ്തനാർബുദം. വ്യത്യസ്ത തരത്തിലുള്ള സ്തനാർബുദങ്ങളുണ്ട്.
സ്തനങ്ങളിൽ മുഴകളോ ഏതെങ്കിലും തരത്തിലുള്ള അസാധാരണത്വങ്ങളോ ഉണ്ടോയെന്ന് പരിശോധിക്കാൻ സ്ത്രീകൾ പതിവായി സ്തനപരിശോധന നടത്തണമെന്ന് വിദഗ്ധർ പറയുന്നു. സ്തന പരിശോധനകളിലൊന്നായ മാമോഗ്രാഫി സ്ക്രീനിംഗ് എല്ലാ വർഷവും നടത്തുന്നത് നല്ലതാണെന്നും വിദഗ്ധർ പറയുന്നു.
മുലക്കണ്ണിൽ എന്തെങ്കിലും മാറ്റം ഉണ്ടോ, സ്തനങ്ങൾക്ക് സാധാരണയിലും അധികം കട്ടി ഉണ്ടോ, സ്തനങ്ങൾ ചുവന്നിരിപ്പുണ്ടോ, സ്തനത്തിലോ മുലക്കണ്ണിൻ്റെ ഭാഗത്തോ വേദന അനുഭവപ്പെടുന്നുണ്ടോ എന്നൊക്കെ പരിശോധിക്കുന്നതും തിരിച്ചറിയുന്നതുമാണ് ആദ്യത്തെ ഘട്ടത്തിൽ വരുന്നത്. എല്ലാ മാസവും ഒരു തവണ എങ്കിലും സ്വയം പരിശോധന നടത്തുക. ആർത്തവം കഴിഞ്ഞ് കുറച്ച് ദിവസങ്ങൾക്ക് ശേഷം ആയിരിക്കണം ഇത് നടത്തേണ്ടത്.
സ്തന പരിശോധനയിൽ സ്തനങ്ങൾക്ക് മാറ്റം കാണുന്നുണ്ടെങ്കിലോ വ്രണങ്ങൾ, മുലക്കണ്ണിൽ ഡിസ്ചാർജ്, സ്തനത്തിലോ കക്ഷത്തിലോ മുലക്കണ്ണിന് കീഴിലോ മുഴ കാണുന്നുണ്ടെങ്കിൽ ഉടൻ തന്നെ ഡോക്ടറെ കണ്ട് പരിശോധന നടത്തണമെന്ന് വിദഗ്ധർ പറയുന്നു. സ്തനങ്ങളിൽ കാണപ്പെടുന്ന എല്ലാ മുഴകളും ക്യാൻസറല്ലെന്നും എന്നാൽ അസാധാരണമായ എന്തെങ്കിലും മാറ്റങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ഡോക്ടറെ സമീപിക്കേണ്ടതും പ്രധാനമാണ്.
Last Updated Jul 26, 2024, 9:12 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]