
കൊൽക്കത്തയിൽ വീണ്ടും കൂട്ടബലാത്സംഗം; ഭരണഘടനയിൽനിന്ന് ‘സോഷ്യലിസം’ നീക്കണമെന്ന് ആർഎസ്എസ് നേതാവ്– പ്രധാന വാർത്തകൾ
കൊൽക്കത്തയിൽ വീണ്ടും കോളജ് വിദ്യാര്‍ഥിനി കൂട്ട ബലാത്സംഗത്തിനിരയായതാണ് ഇന്നത്തെ പ്രധാന വാർത്തകളിലൊന്ന്.
തെക്കൻ കൊൽക്കത്തയിൽ ലോ കോളജിലെ ഗാർഡ് റൂമിൽ വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്ത മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ചയായിരുന്നു സംഭവം.
ഉപതിരഞ്ഞെടുപ്പില്‍ നിലമ്പൂര്‍ നിയോജകമണ്ഡലത്തില്‍ നിന്നും വിജയിച്ച ആര്യാടന് ഷൗക്കത്ത് സത്യപ്രതിജ്ഞ ചെയ്തതും കേരളത്തിൽ പ്രധാന സംഭവങ്ങളിലൊന്നായി. ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസവും മതേതരത്വവും നീക്കണമെന്ന ആർഎസ്എസ് നേതാവിന്റെ പ്രസ്താവനയും ഇന്ന് വിവാദമായി.
വായിക്കാം ഇന്നത്തെ പ്രധാന വാർത്തകൾ ഒരിക്കൽക്കൂടി… തെക്കൻ കൊൽക്കത്തയിലെ ലോ കോളജിലെ ഗാർഡ് റൂമിൽ വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്ത മൂന്നുപേർ അറസ്റ്റിൽ. ബുധനാഴ്ച 7.30നും 8.50നും ഇടയിലാണ് സംഭവം.
അറസ്റ്റു ചെയ്യപ്പെട്ടവരിൽ കോളജിലെ രണ്ടു വിദ്യാർഥികളും ഒരു പൂർവവിദ്യാർഥിയുമുണ്ട്.
ഉപതിരഞ്ഞെടുപ്പില്‍ നിലമ്പൂര്‍ നിയോജകമണ്ഡലത്തില്‍ നിന്നും വിജയിച്ച ആര്യാടന് ഷൗക്കത്ത് സത്യപ്രതിജ്ഞ ചെയ്തു.
നിയമസഭാ മന്ദിരത്തിലെ ആര്.ശങ്കരനാരായണന് തമ്പി മെമ്പേഴ്സ് ലോഞ്ചില്‍ വൈകിട്ട് മൂന്നരയോടെയായിരുന്നു സത്യപ്രതിജ്ഞ നടന്നത്. നിയമസഭാ സ്പീക്കര്‍ എ.എന്‍.ഷംസീര്‍ മുമ്പാകെയായിരുന്നു സത്യപ്രതിജ്ഞ. ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതേതരത്വം എന്നീ വാക്കുകൾ നീക്കം ചെയ്യണമെന്ന് ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെ.
അടിയന്തരാവസ്ഥക്കാലത്ത് കോൺഗ്രസ് സർക്കാരാണ് ഈ വാക്കുകൾ കൂട്ടിച്ചേർത്തത്.
ഇറാനിലെ ഫൊർദോ ആണവ കേന്ദ്രത്തിലെ ആക്രമണത്തെക്കുറിച്ച് യുഎസ് സൈന്യം പുതിയ വിവരങ്ങൾ പുറത്തുവിട്ടു.
‘ഓപ്പറേഷൻ മിഡ്നൈറ്റ് ഹാമർ’ എന്നു പേരിട്ട ദൗത്യത്തിനു പിന്നിലെ രഹസ്യ ആസൂത്രണവും ബി 2 വിമാനത്തിന്റെ ബോംബിങ്ങും അടക്കമുള്ള കാര്യങ്ങളാണ് ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയർമാൻ ജനറൽ ഡാൻ കെയ്ൻ വിവരിച്ചത്.
കൊടകരയിൽ പഴയ കെട്ടിടം ഇടിഞ്ഞുവീണ് അപകടത്തിൽപെട്ട മൂന്നുപേരും മരിച്ചു.
ബംഗാൾ സ്വദേശികളായ രൂപേഷ്, രാഹുൽ, അലി എന്നിവരാണ് മരിച്ചത്. 17 പേരാണ് ഇരുനില കെട്ടിടത്തിൽ ഉണ്ടായിരുന്നത്.
കെട്ടിടം തകർന്നു വീണപ്പോൾ തന്നെ 14പേർ ഓടി രക്ഷപ്പെട്ടു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]