
‘എൽഡിഎഫിൽ ഹാപ്പി; മുന്നണി മാറ്റം സംബന്ധിച്ച് ചർച്ചകൾ നടന്നിട്ടില്ല’
കോട്ടയം∙ മുന്നണി മാറ്റം സംബന്ധിച്ച് ചർച്ചകൾ ഒന്നും നടന്നിട്ടില്ലെന്ന് കേരള കോൺഗ്രസ് (എം) നേതാവ് ജോസ് കെ.മാണി. ഇതു സംബന്ധിച്ച് പാർട്ടി കൃത്യമായ നിലപാടെടുത്തിട്ടുണ്ട്.
പാർട്ടിയിൽ ആരും ഇക്കാര്യത്തെപറ്റി ചർച്ച നടത്തിയിട്ടില്ല. അങ്ങനെ ഒരു ചർച്ചയില്ല.
എൽഡിഎഫിൽ ഹാപ്പിയാണെന്നും ജോസ് കെ.മാണി പറഞ്ഞു.
നിലമ്പൂരിലെ യുഡിഎഫിന്റെ വിജയം ജനങ്ങളുടെ വിജയം അല്ല എന്നതിനു തെളിവാണ് മറ്റു ഘടകകക്ഷികളുടെ പുറകേ യുഡിഎഫ് പോകുന്നത്.
തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പിന്റെ കാര്യങ്ങൾ ചർച്ച ചെയ്യാനാണ് പാർട്ടി സെക്രട്ടേറിയറ്റ് ചേരുന്നത്. പാർട്ടിക്ക് തിരഞ്ഞെടുപ്പിൽ അർഹതപ്പെട്ട
സീറ്റുകൾ ലഭിച്ചിട്ടില്ല. ചർച്ചയിലൂടെ അർഹതപ്പെട്ട
സീറ്റുകൾ ലഭിക്കാൻ നടപടിയെടുക്കുമെന്നും ജോസ് കെ.മാണി പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]