
പാറയിൽ ഇരിക്കുമ്പോൾ തിരയടിച്ചു; കണ്ണൂരിൽ കടലിൽ വീണ് കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി
കണ്ണൂർ∙ രണ്ടു ദിവസം മുൻപ് എടക്കാട് ഏഴര മുനമ്പിൽനിന്നും കടലിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. താഴെ കായലോട്ടെ എംസി ഹൗസിൽ ഫർഹാൻ റൗഫിന്റെ (18) മൃതദേഹമാണ് ഇന്ന് പുലർച്ച രണ്ടു മണിയോടെ രണ്ടു കിലോമീറ്റർ ദൂരെ മുഴപ്പിലങ്ങാട് ശ്മശാനത്തിനടുത്ത് ബീച്ചിൽനിന്ന് കണ്ടെത്തിയത്.
ബുധനാഴ്ച വൈകിട്ട് 6.45നാണ് വിദ്യാർഥിയെ കടലിൽ കാണാതായത്. ഫർഹാനും മൂന്നു സുഹൃത്തുക്കളും ചേർന്ന് കടൽ കാണാനായി ഏഴര പാറപ്പള്ളിക്കു സമീപം തീരത്തെത്തിയതായിരുന്നു.
2 പേർ ചായ കുടിക്കാൻ കടയന്വേഷിച്ച് പോയപ്പോൾ ഫർഹാനും മറ്റൊരു വിദ്യാർഥിയും കടലോരത്തെ പാറയിൽ ഇരുന്നു. ശക്തമായ തിരയടിച്ച് രണ്ടു പേരും കടലിൽ വീണു.
കൂട്ടുകാരൻ നീന്തി രക്ഷപ്പെട്ടെങ്കിലും ഫർഹാനെ കാണാതാകുകയായിരുന്നു. പ്ലസ് ടുവിന് ശേഷം ഉപരിപഠനത്തിന് തയാറെടുക്കുകയായിരുന്നു ഫർഹാൻ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]