
കൊടകരയിൽ ഇരുനില കെട്ടിടം തകർന്നു വീണു; മൂന്നുപേർ കുടുങ്ങിക്കിടക്കുന്നു, രക്ഷാപ്രവർത്തനം
തൃശൂർ∙ കൊടകരയിൽ പഴയ കെട്ടിടം ഇടിഞ്ഞുവീണ് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ കുടുങ്ങി. 17 പേരാണ് ഇരുനില കെട്ടിടത്തിൽ ഉണ്ടായിരുന്നത്.
14പേർ ഓടി രക്ഷപ്പെട്ടു. രക്ഷാപ്രവർത്തനം തുടങ്ങി.
പഴയ കെട്ടിടത്തിന്റെ മുന്‍ഭാഗമാണ് രാവിലെ ഇടിഞ്ഞുവീണത്.
പുതുക്കാടുനിന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തി. മൂന്നുപേർ അകത്തു കുടുങ്ങിയെന്നും ആറു മണിയോടെയാണ് അപകടം ഉണ്ടായതെന്നും തൊഴിലാളികൾ പറഞ്ഞു.
നാലു വർഷമായി ഇവിടെ ജോലി ചെയ്യുന്നതായി തൊഴിലാളികൾ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]