
ദില്ലി: ദില്ലി മദ്യനയക്കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിൻ്റെ ചോദ്യം ചെയ്യൽ സിബിഐ കസ്റ്റഡിയിൽ തുടരുന്നു. ദില്ലിയിലെ സിബിഐ ആസ്ഥാനത്താണ് ചോദ്യം ചെയ്യൽ. ഇന്നലെ രാത്രിയാണ് കെജ്രിവാളിനെ സിബിഐ ആസ്ഥാനത്ത് എത്തിച്ചത്. മൂന്ന് ദിവസത്തെ കസ്റ്റഡിയാണ് കോടതി ഇന്നലെ അനുവദിച്ചത്. സി ബി ഐ നൽകുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ നിലവിലെ അറസ്റ്റ് നിയമവിരുദ്ധമല്ലെന്ന് വിചാരണക്കോടതി ഇന്നലെ നീരീക്ഷിച്ചിരുന്നു.
കെജ്രിവാളിനെ അറസ്റ്റ് ചെയ്ത സിബിഐ കസ്റ്റഡിയില്‍ വിടണമെന്ന് ആവശ്യപ്പെടുകയായിരുന്നു. കോടതിമുറിയിൽ ചോദ്യം ചെയ്യാൻ അനുമതി നൽകിയ കോടതി അറസ്റ്റിലേക്ക് നയിക്കുന്ന രേഖകൾ ഹാജരാക്കാൻ നിർദേശിച്ചിരുന്നു. തുടർന്നാണ് അറസ്റ്റ് ചെയ്യാൻ അനുമതി നൽകിയത്. ഇതിനുശേഷമാണ് ഇന്നലെ വൈകിട്ടോടെ കസ്റ്റഡിയില്‍ വിട്ടുകൊണ്ട് ഉത്തരവിറക്കിയത്.
മദ്യനയക്കേസിൽ അഴിമതി നടത്തിയ സൗത്ത് ഗ്രൂപ്പുമായി നേരിട്ട് ബന്ധപ്പെട്ടെന്ന് സിബിഐ കോടതിയിൽ ആരോപിച്ചു. അതേസമയം, സിബിഐയും അറസ്റ്റ് രേഖപ്പെടുത്തിയ സാഹചര്യത്തിൽ സുപ്രീം കോടതിയിലെ ഹർജി കെജ്രിവാൾ പിൻവലിച്ചു. സിബിഐ അറസ്റ്റും ഉൾപ്പെടുത്തി പുതിയ ഹർജി നൽകും. ഇതിനിടെ, കെജ്രിവാൾ ജയിലിന് പുറത്ത് എത്താതെയിരിക്കാനുള്ള ഗൂഢാലോചന കേന്ദ്രം നടത്തുകയാണെന്ന് എഎപി ആരോപിച്ചു
മദ്യനയക്കേസില്‍ കെജ്രിവാളിന് ജാമ്യം നല്കിയ റൗസ് അവന്യൂ കോടതി ഉത്തരവ് കഴിഞ്ഞ ദിവസം ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. വിചാരണ കോടതി കേസ് സംബന്ധിച്ച കാര്യങ്ങള്‍ നന്നായി മനസ്സിലാക്കിയില്ലെന്നാണ് വ്യക്തമാകുന്നതെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. ജാമ്യം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നല്കിയ അപേക്ഷ പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ്. കേസിൽ വാദത്തിന് ആവശ്യമായ സമയം ഇഡിക്ക് നൽകിയില്ല. വിചാരണക്കോടതിയുടെ വിധിയില്‍ ധാരാളം പാളിച്ചകളുണ്ടെന്നും ഹൈക്കോടതി പറഞ്ഞു.
Last Updated Jun 27, 2024, 1:32 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]