
‘അള്‍ട്രാ പ്രോസസ്ഡ് ഫുഡ്’ പുകയിലക്ക് സമം, കുഞ്ഞുങ്ങളിലും മുതിര്‍ന്നവരിലും ആരോഗ്യ പ്രശ്നങ്ങൾ, ആരോഗ്യത്തിന് ഹാനികരമെന്ന് പാക്കറ്റുകൾക്കു മുകളിൽ അച്ചടിക്കണം
സാവോ പോളോ: പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നത് ഇന്നത്തെ കാലത്ത് എല്ലാവർക്കും വളരെ ഇഷ്ടപ്പെട്ട കാര്യമാണ്. ഇന്നത്തെ കാലത്ത് ആളുകൾ കൂടുതൽ പണം ചെലവഴിക്കുന്നതും ഭക്ഷത്തിന് വേണ്ടിതന്നെയാണ്. രുചിയുള്ള ഭക്ഷണങ്ങൾ പല നിറത്തിലും പല ഫ്ലേവറുകളിലും ലഭിക്കുന്നതുകൊണ്ട് പലരും ഇതിന് അടിമകളായി എന്ന് വേണമെങ്കിൽ പറയാം.
എന്നാൽ, രുചി മാത്രം നോക്കി ഭക്ഷണം കഴിച്ചാൽ ആരോഗ്യത്തിന്റെ കാര്യത്തിൽ തീരുമാനമാകും. സ്ലോ പോയിസൺ എന്ന നിലയിലാണ് അപ്പോൾ വിപണിയിൽ ഇറങ്ങുന്ന പല ഭക്ഷണങ്ങളും. ഇതെല്ലാം കഴിക്കുന്നത് ആരോഗ്യസ്ഥിതിയെ ബാധിച്ച് ജീവൻ തന്നെ നഷ്ടപ്പെടാൻ കാരണമാകുമെന്നും ഗവേഷകർ പറയുന്നു.
അള്‍ട്രാ പ്രോസസ്ഡ് ഭക്ഷണങ്ങൾ കൂടുതൽ കഴിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകുമെന്ന് ഡോക്ടർമാർ പറയാറുണ്ട്. ഇത്തരം ഭക്ഷണങ്ങൾ ആരോഗ്യത്തിന് ഹാനികരണമാണെന്ന് അവയുടെ പാക്കറ്റുകൾക്കു മുകളിൽ അച്ചടിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ഗവേഷകൻ.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
പുകയില ഉല്‍പ്പന്നങ്ങളുടേതിനു സമാനമായ മുന്നറിയിപ്പുകള്‍ നല്‍കണമെന്നാണ് നിർദേശം.’അള്‍ട്രാ പ്രോസസ്ഡ് ഫുഡ്’ എന്ന വിശേഷണം ആവിഷ്കരിച്ച സാവോ പോളോ സർവകലാശാലയിലെ ന്യൂട്രിഷണൽ ശാസ്ത്രജ്ഞനായ പ്രൊഫ. കാര്‍ലോസ് മൊണ്ടേറോയാണ് നിർദേശം മുന്നോട്ടുവെച്ചത്.
അള്‍ട്രാ പ്രോസസ്ഡ് ഭക്ഷണപദാര്‍ഥങ്ങള്‍ കുഞ്ഞുങ്ങളിലും മുതിര്‍ന്നവരിലും ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ പരിഗണിച്ച് ഇവ സ്കൂളുകളിലും പരിസരപ്രദേശങ്ങളിലും നിരോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. ഇത്തരം ഭക്ഷണങ്ങൾക്കു നികുതി കൂടുതലായി ഈടാക്കണമെന്നും നിര്‍ദേശമുണ്ട്.
പ്രകൃതിദത്ത ഭക്ഷണത്തില്‍നിന്ന് ഉരുത്തിരിഞ്ഞതോ മറ്റ് ജൈവ സംയുക്തങ്ങളില്‍നിന്ന് സമന്വയിപ്പിച്ചതോ ആയ വ്യാവസായികമായി രൂപപ്പെടുത്തിയ ഭക്ഷണപദാര്‍ഥങ്ങളെയാണ് അള്‍ട്രാ പ്രോസസ്ഡ് ഫുഡ് അഥവാ യുപിഎഫ് എന്ന് വിളിക്കുന്നത്.
എളുപ്പത്തിലുള്ള ലഭ്യത, വിലക്കുറവ് എന്നിവ പരിഗണിച്ച് ഒട്ടേറെപ്പേര്‍ അള്‍ട്രാ പ്രോസസ്ഡ് ഭക്ഷണങ്ങളെ നിത്യജീവിതത്തില്‍ ആശ്രയിക്കുന്നുണ്ട്. ഇത് ഗുരുതര ആരോഗ്യപ്രശ്നങ്ങളിലേക്കു വഴിവെയ്ക്കുന്നുവെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.
പലതരത്തിലുള്ള പ്രിസര്‍വേറ്റീവുകള്‍, കൃത്രിമ നിറങ്ങള്‍, മറ്റു രാസപദാര്‍ഥങ്ങള്‍ എന്നിവ അടങ്ങിയിട്ടുള്ളതിനാല്‍ ഇത്തരത്തിലുള്ള ഭക്ഷണം ടൈപ്പ് 2 പ്രമേഹം, അമിതവണ്ണം, ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍, അര്‍ബുദം എന്നിവ ഉണ്ടാക്കുന്നതായി പറയുന്നു.
യുപിഎഫ് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെ സംബന്ധിച്ച് നിരവധി പഠനങ്ങള്‍ നടന്നിട്ടുണ്ട്. മൊണ്ടേറോയും സഹപ്രവര്‍ത്തകരും 15 വര്‍ഷം മുന്‍പ് ‘നോവ’ എന്ന ഭക്ഷണ വര്‍ഗീകരണ സംവിധാനം കണ്ടെത്തിയിരുന്നു.
അതിന്റെ അടിസ്ഥാനത്തില്‍ ഭക്ഷണപദാര്‍ഥങ്ങളെ പോഷകമൂല്യം കുറഞ്ഞ സംസ്കരിച്ച ഭക്ഷണം, സംസ്കരിച്ച പാചക ചേരുവകള്‍, സംസ്കരിച്ച ഭക്ഷണം, അള്‍ട്രാ പ്രോസസ് ചെയ്ത ഭക്ഷണം എന്നിങ്ങനെ തരം തിരിച്ചിട്ടുണ്ട്. ഈ മാനദണ്ഡത്തിലൂടെയാണ് പാക്കറ്റ് ഭക്ഷണങ്ങള്‍ക്ക് യുപിഎഫ് എന്ന പേര് നല്‍കിയത്.
ഭക്ഷണം പ്രോസസ്സ് ചെയ്യുന്ന രീതി, അതിലെ പോഷകമൂല്യം എന്നിവ പരിഗണിച്ചുകൊണ്ടാണ് ഈ പേര് നല്‍കിയത്. രാജ്യാന്തര കോര്‍പ്പറേഷനുകള്‍ ഉല്‍പ്പാദിപ്പിക്കുന്ന പുകയില, യുപിഎഫ് എന്നിവ ഒരുപോലെ അപകടകാരികളാണ് എന്ന് മൊണ്ടേറോ അഭിപ്രായപ്പെട്ടു.
വളരെ വലിയ രീതിയില്‍, ചെറിയ ഉല്പ്പാദനച്ചെലവില് നിര്‍മിച്ചെടുക്കുന്ന യുപിഎഫ് അകാലമരണത്തിനും ഗുരുതര രോഗങ്ങള്‍ക്കും കാരണമാകുന്നുണ്ട്. ഇവയെ പറ്റിയുള്ള ആരോഗ്യസംബന്ധമായ മുന്നറിയിപ്പുകള്‍ ജനങ്ങളിലേക്ക് എത്തിക്കേണ്ടത് അനിവാര്യതയാണെന്നും മൊണ്ടേറോ പറഞ്ഞു.
ലാഭത്തിനപ്പുറം ജനങ്ങളുടെ ആരോഗ്യസ്ഥിതിയെ പറ്റി ഇവ നിര്‍മിക്കുന്ന ഭീമന് കമ്പനികള്‍ ആശങ്കപ്പെടുന്നില്ലെന്നും മൊണ്ടേറോ കൂട്ടിച്ചേര്‍ത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]