
ഹൈദരാബാദ്: ബെംഗളൂരുവിലെ ജ്വല്ലറിയിൽ തോക്ക് ചൂണ്ടി മോഷണം. ബെംഗളുരുവിലെ മദനായകനഹള്ളി ലക്ഷ്മിപുരയിലുള്ള പദം എന്ന ജ്വല്ലറിയിൽ നിന്നാണ് 50 ലക്ഷം രൂപയുടെ സ്വർണം മോഷ്ടിച്ചത്. മുഖംമൂടി ധരിച്ചാണ് മോഷ്ടാക്കൾ കവർച്ചക്കെത്തിയത്. ചൊവ്വാഴ്ച രാത്രി ഒമ്പതേകാലോടെയായിരുന്നു സംഭവം. ചെറിയ ജ്വല്ലറിയായതിനാൽ സെക്യൂരിറ്റി ഉണ്ടായിരുന്നില്ല.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ജ്വല്ലറിയിലേക്ക് ഓടിക്കയറി വന്ന മോഷ്ടാക്കളിൽ ഒരാൾ കടക്കാരന്റെ നേർക്ക് തോക്ക് ചൂണ്ടുന്നതും മറ്റേയാൾ കയ്യിൽ കരുതിയിരുന്ന ബിഗ് ഷോപ്പർ കൊണ്ട് മേശമേൽ കയറി സ്വർണം വാരി ഇടുന്നതും ദൃശ്യങ്ങളിൽ കാണാം. വെറും 32 സെക്കന്റുകൾക്കുളളിലാണ് മോഷ്ടാക്കൾ ജ്വല്ലറിക്കുള്ളിൽ കയറുന്നതും ഇത്രയധികം സ്വർണം മോഷ്ടിച്ച് കടന്നു കളയുന്നതും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]