
ദോഹ: ഖത്തറില്‍ മലയാളി കുഴഞ്ഞുവീണ് മരിച്ചു. ഒറ്റപ്പാലം പത്തൊമ്പതാംമയില്‍ സ്വദേശി നവാസ് ത്വയ്യിബിന്റെ മകന് ഷംനാദ് വി നവാസ് (25) ആണ് മരിച്ചത്. താമസസ്ഥലത്ത് വെച്ചുണ്ടായ തളര്‍ച്ചയെ തുടര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നു.
മൃതദേഹം ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഹസന് മുബൈറിക് ഹോസ്പിറ്റല്‍ മോര്‍ച്ചറിയിലേക്ക് മാറ്റി. ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിലെ ജോലിക്കാരനാണ്. ഒറ്റപ്പാലം മണ്ഡലം കെഎംസിസി മുന്‍ ഭാരവാഹിയാണ് ഷംനാദിന്റെ പിതാവ് നവാസ് ത്വയ്യിബ്. ഷംനാദും കെഎംസിസി പ്രവര്‍ത്തകനാണ്.
Read Also –
അവധി കഴിഞ്ഞ് തിരികെ പോയ മലയാളി സാമൂഹിക പ്രവർത്തകൻ നിര്യാതനായി
റിയാദ്: നവോദയ അൽഖോബാർ ഏരിയ എക്സിക്യൂട്ടിവ് അംഗവും തലാൽ യൂണിറ്റ് സെക്രട്ടറിയും സാമൂഹിക പ്രവർത്തകനുമായ തിരുവനന്തപുരം കാര്യവട്ടം സ്വദേശി സാജിം അബൂബക്കർ കുഞ്ഞു (51) നിര്യാതനായി. 25 വർഷമായി ഖോബാറിൽ പ്രവാസിയായിരുന്നു.
ഖബോറിലെ സറാക്കോ കമ്പനിയിൽ ആര്‍കിടെക്ട് ആയി ജോലിചെയ്തുവരികയിരുന്നു. കഴിഞ്ഞ ദിവസമാണ് ഹ്രസ്വ അവധിക്ക് ശേഷം നാട്ടിൽ നിന്നും തിരിച്ച് സൗദിയിലെത്തിയത്. രോഗബാധിതനായതിനെ തുടർന്ന് അൽമാന ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതായി സാമൂഹിക പ്രവർത്തകൻ നാസ് വക്കം അറിയിച്ചു. തിരുവനന്തപുരം വെമ്പായം സ്വദേശി അബൂബക്കർ -ഉമ്മുക്കുൽസു ദമ്പതികളുടെ മകനാണ്. ഭാര്യ. ഷക്കീല. മകൾ ഇന്ത്യൻ സ്കൂൾ വിദ്യാർഥിനി സൈന.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]