
മാസപ്പിറ കണ്ടില്ല, കേരളത്തിൽ ബലിപെരുന്നാൾ ജൂൺ 7ന്
കോഴിക്കോട്∙ കേരളത്തിൽ ബലിപെരുന്നാൾ ജൂൺ 7ന്. ഇന്ന് മാസപ്പിറ കാണാത്തതിനാൽ മേയ് 28ന് ദുൽഖഅദ് 30 പൂർത്തിയാക്കി മേയ് 29ന് ദുൽഹജ് ഒന്നായിരിക്കുമെന്ന് കേരള ഹിലാൽ കമ്മിറ്റി ചെയർമാൻ പി.പി.
ഉണ്ണീൻ കുട്ടി മൗലവി അറിയിച്ചു. ജൂൺ 6നാണ് അറഫാ ദിനം.
ഹജ് കർമങ്ങൾക്ക് സമാപനം കുറിക്കുന്ന അറഫാ ദിനത്തിന്റെ പിറ്റേന്നാണ് ഇസ്ലാം മതവിശ്വാസികൾ ത്യാഗസ്മരണകളുമായി ബലിപെരുന്നാൾ ആഘോഷിക്കുന്നത്. ദുൽഹജ് മാസത്തിലെ പത്താം തീയതിയാണ് ഹജ് തീർഥാടനത്തിന്റെ സമാപനവും ബലി പെരുന്നാളിന്റെ ആരംഭവും.
എന്നാൽ, ഈ തീയതി ദുൽഹജ് മാസത്തിന്റെ ചന്ദ്രദർശനത്തെ ആശ്രയിച്ചാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]