
വിപിന് സിനിമയ്ക്ക് അകത്തും പുറത്തുമുള്ളവരുടെ പിന്തുണ, പരാതി ഗൂഡാലോചനയുടെ ഭാഗം: മുൻകൂർ ജാമ്യഹർജിയുമായി ഉണ്ണി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി ∙ മാനേജറെ മർദിച്ചെന്ന കേസിൽ പൊലീസ് കേസെടുത്തതിനു പിന്നാലെ നടൻ മുന്കൂർ ജാമ്യം തേടി കോടതിയിലേക്ക്. എറണാകുളം ജില്ലാ കോടതിയിലാണ് ഉണ്ണി മുകുന്ദൻ മുൻകൂർ നൽകിയത്. തനിക്കെതിരെയുള്ള ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് വ്യാജ പരാതി നൽകിയതെന്ന് ഉണ്ണി മുകുന്ദൻ ഹർജിയിൽ പറഞ്ഞു.
ആരോപണങ്ങൾ തന്നെ ഞെട്ടിക്കുകയും വേദനിപ്പിക്കുകയും ചെയ്തെന്നും വ്യക്തിപരമായ വൈരാഗ്യം തീർക്കുന്നതിനും നിയമവിരുദ്ധമായ നേട്ടങ്ങൾക്കുമായാണ് വിപിൻ പരാതി നല്കിയിരിക്കുന്നതെന്നും ഉണ്ണി ഹർജിയിൽ പറയുന്നു. പരാതിക്കാരൻ മുൻപ് തന്റെ പേര് ദുരുപയോഗം ചെയ്ത് അപകീർത്തികരവും വ്യാജവുമായ പ്രസ്താവനകൾ പ്രചരിപ്പിച്ചെന്നും പല പ്രമുഖർക്കെതിരെയും നടിമാർക്കെതിരെയും ഇയാൾ വ്യാജ വിവരങ്ങൾ പ്രചരിപ്പിച്ചുവെന്നും അതിനെ തുടർന്ന് പിരിച്ചുവിട്ടതിന്റെ പ്രതികാരമായാണ് നിലവിലെ പരാതിയെന്നും ഉണ്ണി പറയുന്നു.
പരാതിക്കാരനെ ശാരീരികമായി ഉപദ്രവിച്ചു എന്ന ആരോപണം തികച്ചും അടിസ്ഥാനരഹിതമാണെന്നും ഉണ്ണി പറയുന്നു. തന്റെ വ്യക്തിജീവിതത്തിലേതുള്പ്പെടെ അടിസ്ഥാനമില്ലാത്ത കാര്യങ്ങൾ പ്രചരിപ്പിച്ച് തന്നെ ഭീഷണിപ്പെടുത്തുകയാണ്. തന്റെ എതിരാളികൾക്കൊപ്പം ചേർന്നാണ് വിപിൻ ഇത്തരത്തിൽ പ്രചാരണങ്ങൾ നടത്തുന്നതും ആരോപണങ്ങൾ ഉന്നയിക്കുന്നതും. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള ചിലരുടെ പിന്തുണ വിപിനുണ്ടെന്നും ഇത്തരത്തിലൊരു കേസ് ഉണ്ടാക്കിയെടുക്കാൻ വരെ അവർക്ക് സാധിക്കുമെന്നും തുടങ്ങിയ കാര്യങ്ങളാണ് മുൻകൂർ ജാമ്യാപേക്ഷയിൽ ഉണ്ണി മുകുന്ദൻ പറഞ്ഞിരിക്കുന്നത്.
ഇന്നലെയാണ് ഉണ്ണി മുകുന്ദൻ മർദിച്ചെന്നു ആരോപിച്ച് മാനേജറായിരുന്ന ചങ്ങനാശേരി സ്വദേശി വി.വിപിൻ കുമാർ കാക്കനാട് ഇൻഫോപാർക്ക് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ‘‘ഉണ്ണിയുടെ പ്രഫഷനൽ മാനേജരായി ജോലി ചെയ്യുന്ന വിപിനെ മറ്റൊരു അഭിനേതാവിന്റെ സിനിമയ്ക്ക് റിവ്യൂ ഇട്ടതിന്റെ വിരോധം മൂലം കാക്കനാട്ടുള്ള ഫ്ലാറ്റിന്റെ ബേസ്മെന്റിലെ പി–2 പാർക്കിങ്ങിൽ വിളിച്ചുവരുത്തി കരണത്ത് അടിച്ചെന്നും കുതറി ഓടിയ വിപിനെ പിടിച്ചു നിർത്തി വീണ്ടും അടിക്കാൻ ശ്രമിക്കുയും കൂളിങ് ഗ്ലാസ് തകർക്കുകയും കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും അസഭ്യം പറഞ്ഞു’’ എന്നുമാണ് എഫ്ഐആർ.
പരാതിക്കാരനായ വിപിനിൽനിന്നു വീണ്ടും മൊഴിയെടുത്ത ശേഷമാകും സംഭവം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് പരിശോധിക്കുക എന്നാണ് വിവരം. അതിനു ശേഷമായിരിക്കും ഉണ്ണി മുകുന്ദനെ ചോദ്യം ചെയ്യുന്നതിനായി നോട്ടിസ് നൽകി വിളിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങളിലേക്ക് കടക്കുകയെന്നാണ് വിവരം.