
മുംബൈ: ഓപ്പറേഷന് സിന്ദൂറിന്റെ പശ്ചാത്തലത്തില്‍ ജൂണ്‍ മൂന്നിന് നടക്കുന്ന ഐപിഎല്‍ ഫൈനലിന് മുന്നോടിയായി നടക്കുന്ന സമാപനച്ചടങ്ങില്‍ ഉയര്‍ന്ന സൈനിക ഉദ്യോഗസ്ഥർക്ക് ആദരമൊരുക്കാന്‍ ബിസിസിഐ. ഇതിന്റെ ഭാഗമായി ഉന്നത സൈനിക ഉദ്യോഗസ്ഥരെ ചടങ്ങില്‍ പങ്കെടുക്കാന്‍ ബിസിസിഐ ക്ഷണിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് അനില്‍ ചൗഹാന്, ചീഫ് ഓഫ് ആര്‍മി സ്റ്റാഫ് ഉപേന്ദ്ര ദ്വിവേദി, ചീഫ് ഓഫ് നേവി സ്റ്റാഫ് ദിനേഷ് കെ തൃപാഠി, ചീഫ് ഓഫ് എയര്‍ സ്റ്റാഫ് എ പി സിംഗ് എന്നിവരെയാണ് ഐപിഎല്‍ സമാപനച്ചടങ്ങിലേക്ക് ബിസിസിഐ ക്ഷണിച്ചിരിക്കുന്നത്.ഇതിന് പുറമെ മിലിട്ടറി ബാന്‍ഡിന്റെ പ്രകടനവും ഐപിഎല്‍ ഫൈനലിന് മുമ്പ് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ അരങ്ങേറും.
സമാപനച്ചടങ്ങില്‍ പ്രമുഖ ഗായകരെയും പങ്കെടുപ്പിച്ചുള്ള സംഗീതനിശയും ഉണ്ടാകുമെന്നാണ് സൂചന. ജൂണ്‍ മൂന്നിന് അഹമ്മദാബാദിലെ നരേനേദ്ര മോദി സ്റ്റേഡിയത്തിലാണ് ഐപിഎല്‍ ഫൈനലും സമാപന ചടങ്ങുകളും നടക്കുക. പഹല്‍ഗാമില്‍ ഭീകരാക്രമണത്തില്‍ 26 സിവിലിയന്മാര് കൊല്ലപ്പെട്ടതിന് മറുപടിയായി ഇന്ത്യ പാകിസ്ഥാനില്‍ നടത്തിയ പ്രത്യാക്രമണവും അതിര്‍ത്തിയിലെ സംഘര്‍ഷവും കാരണം ഐപിഎല്‍ മത്സരങ്ങള്‍ ഇടക്ക് നിര്‍ത്തിവെക്കാന്‍ നിര്‍ബന്ധിതരായിരുന്നു.
ധരംശാലയില്‍ പഞ്ചാബ്-ഡല്‍ഹി മത്സരം നടക്കുന്നതിടെയായിരുന്നു അതിര്‍ത്തി സംഘര്‍ഷത്തെത്തുടര്‍ന്ന് ഈ മാസം എട്ടിന് ഐപിഎല്‍ നിര്‍ത്തിവെച്ചത്. പിന്നീട് സംഘര്‍ഷത്തില്‍ അയവുവരികയും ഇരു രാജ്യങ്ങളും വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയും ചെയ്തതോടെ 17നാണ് ഐപിഎല്‍ പുനരാരംഭിച്ചത്. നേരത്തെ നിശ്ചയിച്ചതുപ്രകാരം കൊല്‍ക്കത്തയായിരുന്നു ഫൈനലിന് വേദിയാവേണ്ടതെങ്കിലും രാജ്യത്തെ കാലവര്‍ഷം കണക്കിലെടുത്ത് ഫൈനല്‍ അഹമ്മദാബാദിലേക്ക് മാറ്റുകയായിരുന്നു. ഐപിഎല്ലിലെ ലീഗ് റൗണ്ട് പോരാട്ടങ്ങള്‍ ഇന്നത്തെ ലക്നൗ സൂപ്പര്‍ ജയന്റ്സ്-റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു പോരാട്ടത്തോടെ അവസാനിക്കും.29, 30, ജൂണ്‍ ഒന്ന് തീയതികളിലാണ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]