
സോഷ്യൽ മീഡിയയിൽ ദിനം പ്രതി നിരവധി ഡാൻസ് റീലുകൾ നമ്മൾ കാണുന്നുണ്ടാവും. അതിൽ ചിലതൊക്കെ മനസ്സിൽ പതിയും. എന്നാലിന്ന് നമ്മൾ കാണാൻ പോകുന്നത് വെറും വൈറൽ വീഡിയോ അല്ല, 77 മില്യണിലധികം പേർ ഇതിനകം കണ്ടു കഴിഞ്ഞ ഒരു സൂപ്പർ ക്യൂട്ട് ഡാൻസ് വീഡിയോ ആണ്.
പ്രായം വെറും നമ്പറെന്ന് തെളിയിച്ചുകൊണ്ട് സൂപ്പർ ഹിറ്റ് പാട്ടിന് ചുവടുവെയ്ക്കുകയാണ് മുത്തശ്ശി. തന്റെ ചെറുമകന്റെ വിവാഹത്തിന്റെ ഭാഗമായുള്ള മെഹന്തി ചടങ്ങാണ് വേദി. ഇതിനകം 77 മില്യണിലധികം പേർ ഈ മനോഹരമായ വീഡിയോ കണ്ടുകഴിഞ്ഞു.
അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും ഐശ്വര്യ റായും അഭിനയിച്ച ചിത്രത്തിലെ സൂപ്പർ ഹിറ്റ് ഗാനമായ കജ്ര രേ എന്ന് തുടങ്ങുന്ന പാട്ടിനാണ് മുത്തശ്ശി ചുറുചുറുക്കോടെ ചുവടുവെച്ചത്. കുടുംബാംഗങ്ങൾ ഒപ്പം ചേർന്നും കയ്യടിച്ചും മുത്തശ്ശിയെ പ്രോത്സാഹിപ്പിച്ചു. ഈ വീഡിയോ ഓണ്‍ലൈനിൽ ഹൃദയങ്ങൾ കീഴടക്കുകയാണ്.
സൂപ്പർ ക്യൂട്ട്, കണ്ട് മതിയായില്ല, ഇനിയും കാണം, മനസ്സ് നിറഞ്ഞു, എന്തൊരു എനർജി എന്നിങ്ങനെ വീഡിയോയ്ക്ക് താഴെ പോസിറ്റീവ് കമന്റുകൾ നിറയുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]