
ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങള്‍ തമിഴ് സിനിമയ്ക്ക് മോശം കാലമായിരുന്നു. ചരിത്രത്തില്‍ ആദ്യമായി ഒരു മലയാള ചിത്രം തമിഴ്നാട്ടില്‍ നിന്ന് 50 കോടിക്ക് മുകളില്‍ കളക്റ്റ് ചെയ്തപ്പോള്‍ (മഞ്ഞുമ്മല്‍ ബോയ്സ്) പുതിയ തമിഴ് റിലീസുകളേക്കാള് റീ റിലീസുകള്‍ക്കാണ് പ്രേക്ഷകര്‍ എത്തിയത്. ധനുഷ്, ശിവകാര്ത്തികേയന് ചിത്രങ്ങള്‍ക്കുപോലും വലിയ പ്രീതി നേടാന്‍ സാധിച്ചില്ല. എന്നാല്‍ ഇപ്പോഴിതാ ഒരു ചിത്രം കോളിവുഡിന്റെ നിരാശയെ മറികടക്കുന്ന പ്രകടനം ബോക്സ് ഓഫീസില്‍ നടത്തുകയാണ്.
സുന്ദര്‍ സി സംവിധാനം ചെയ്ത്, നായകനുമായ ചിത്രം അറണ്‍മണൈ 4 ആണ് ആ ചിത്രം. തമന്നയും റാഷി ഖന്നയും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഹൊറര്‍ കോമഡി ചിത്രത്തിന്റെ റിലീസ് മെയ് 3 ന് ആയിരുന്നു. ആദ്യ ദിനങ്ങളില്‍ത്തന്നെ മികച്ച പ്രേക്ഷകാഭിപ്രായം നേടിയ ചിത്രത്തിന്റെ മൂന്ന് ആഴ്ചത്തെ കളക്ഷന്‍ കണക്കുകള്‍ ഇപ്പോള്‍ പുറത്തെത്തിയിട്ടുണ്ട്.
പ്രമുഖ ട്രാക്കര്‍മാരായ സിനിട്രാക്കിന്റെ കണക്കനുസരിച്ച് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് മൂന്ന് ആഴ്ച കൊണ്ട് ചിത്രം നേടിയിരിക്കുന്നത് 88 കോടിയാണ്. ഇതില്‍ തമിഴ്നാട്ടില്‍ നിന്ന് മാത്രമാണ് 58.25 കോടി നേടിയിരിക്കുന്നത്. കര്‍ണാടകത്തില്‍ നിന്ന് 4 കോടിയും തെലുങ്ക് സംസ്ഥാനങ്ങളില്‍ നിന്ന് 6.5 കോടിയും. എന്നാല്‍ കേരളത്തില്‍ നിന്ന് ചിത്രം കാര്യമായി കളക്റ്റ് ചെയ്തിട്ടില്ല. അതേസമയം വെള്ളിയാഴ്ച വരെയുള്ള കളക്ഷനാണ് ഇത്. ഈ ശനി, ഞായര്‍ ദിനങ്ങളിലും ചിത്രം മികച്ച പ്രകടനമാണ് നടത്തിയിരിക്കുന്നത്. അതിന്റെ കണക്കുകള്‍ വൈകാതെ ലഭ്യമാവും.
Last Updated May 27, 2024, 10:34 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]