
‘രുചിക്കാലം’ വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം [email protected] എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
അറേബ്യൻ വിഭവമായ മട്ടൻ കബ്സ രുചിയോടെ വീട്ടിൽ തന്നെ തയ്യാറാക്കാം.
വേണ്ട ചേരുവകൾ
ആട്ടിറച്ചി 1 1/2 കിലോ
ബസുമതി അരി 1 കിലോ
സവാള 500 ഗ്രം
തക്കാളി 500 ഗ്രാം
തക്കാളി പേസ്റ്റ് 120 ഗ്രാം
ഇഞ്ചി 10 ഗ്രാം
വെളുത്തുള്ളി 10 ഗ്രാം
മല്ലിയില കാൽ കപ്പ്
പുതിനയില കാൽ കപ്പ്
സൺഫ്ളവർ ഓയിൽ അരക്കപ്പ്
ചെറിയ ജീരകം ഒന്നര ടേബിൾ സ്പൂൺ
ഏലയ്ക്ക 5 എണ്ണം
ഗ്രാമ്പൂ 5 എണ്ണം
തക്കോലം ഒന്ന്
കറുവാ പട്ട 2 കഷ്ണം
വഴന ഇല (bay leaf) രണ്ടെണ്ണം
ഉണക്ക നാരങ്ങ രണ്ടെണ്ണം
കുരുമുളക് ഒരു ടേബിൾ സ്പൂൺ
പച്ച മല്ലി ഒരു ടേബിൾ സ്പൂൺ
ഉപ്പ് ആവശ്യത്തിന്
വെള്ളം
തയ്യാറാക്കുന്ന വിധം
മട്ടൻ കഴുകി അരിപ്പ പാത്രത്തിൽ ഇട്ടുവെക്കുക. അരി കഴുകി കുതിരാനായി മാറ്റി വെക്കുക. ഒരു പാത്രത്തിലേക്ക് ഓയിൽ ഒഴിച്ച് നന്നായി ചൂടായി വരുമ്പോൾ ജീരകം ഇട്ട് പൊട്ടി വരുമ്പോൾ ചെറുതായി അരിഞ്ഞ സവാളയും തക്കാളിയും തതച്ച ഇഞ്ചി വെളുത്തുള്ളിയും ഇട്ട് നന്നായി വഴറ്റുക. ഇത് മൂടിവെച്ച് എണ്ണ തെളിയും വരെ കരിഞ്ഞുപോകാതെ ചെറിയ തീയിൽ വേവിക്കുക. ഇതിലേക്ക് പുതിന ഇലയും മല്ലി ഇലയും ഇട്ട് നന്നായി വഴറ്റിയ ശേഷം തക്കാളി പേസ്റ്റ് ഇട്ട് നന്നായി വഴറ്റുക. ഇതിലേക്ക് ഇറച്ചിയും ആവശ്യത്തിന് ഉപ്പും വെള്ളം ചേർത്ത് മട്ടൻ മുക്കാൽ ഭാഗം വേകുന്നതുവരെ വേവിക്കുക. ഇനി മസാലകളും അരിയും ഇട്ട് ആവശ്യത്തിന് തിളച്ച വെള്ളം (ചൂണ്ട് വിരലിന്റെ പകുതി പെക്കത്തിൽ ) ഒഴിച്ച് നന്നായി തിളച്ചുവരുമ്പോൾ ഇളക്കി യോജിപ്പിച്ച് തീ തീരെ കുറച്ച് വെച്ച് വേവിച്ച് എടുക്കുക. രുചികരമായ മട്ടൻ കബ്സ തയ്യാർ.
Last Updated May 27, 2024, 11:49 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]