

വീടിന് പുറത്തുള്ള ശുചിമുറിയിലേക്ക് പോയ 60 കാരിയുടെ കണ്ണില്‍ മുളകുപൊടി വിതറി; താലിമാല കവര്‍ന്നു; മോഷ്ടാവ് എത്തിയത് പർദ്ദ ധരിച്ച്
തിരുവനന്തപുരം: വർക്കലയില്‍ വൃദ്ധയുടെ കണ്ണില്‍ കണ്ണില്‍ മുളക്പൊടി വിതറിയ ശേഷം മാല കവർന്നു.
ഇന്ന് പുലർച്ചെ 5.45 ഓടെയാണ് സംഭവം.
വർക്കല പന്തുവിള വള്ളൂർ വീട്ടില്‍ 60 കാരിയായ ഓമനയുടെ മാലയാണ് കവർന്നത്. മോഷണ ശ്രമത്തിനിടെ വൃദ്ധ മാലയില്‍ പിടിമുറുക്കിയതോടെ 3 പവന്റെ താലിമാലയുടെ മുക്കാല്‍ ഭാഗവും ബലപ്രയോഗത്തിലൂടെ പൊട്ടിച്ചെടുത്ത ശേഷം മോഷ്ടാവ് രക്ഷപെടുകയായിരുന്നു.
വീടിന് പുറത്തുള്ള ശുചിമുറിയിലേത്ത് പോകാനിറങ്ങിയ 60 കാരിയെയാണ് പർദ്ദ ധരിച്ചെത്തിയ മോഷ്ടാവ് ആക്രമിച്ചത്. വീടിന്റെ വാതില്‍ പുറത്തുനിന്നും കൊളുത്തിട്ടശേഷമായിരുന്നു മോഷണം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
മോഷ്ടാവ് വൃദ്ധയുടെ കണ്ണില്‍ മുളക് പൊടി വിതറിയതോടെ ഓമന നിലവിളിച്ചങ്കിലും വാതില്‍ കൊളുത്ത് ഇട്ടിരുന്നതിനാല്‍ വീട്ടുകാർക്ക് പെട്ടെന്ന് പുറത്തേയ്ക്ക് ഇറങ്ങാൻ സാധിച്ചില്ല. സംഭവത്തില്‍ വർക്കല പൊലീസ് കേസ് എടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]