

ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി ; ഡി.ജി.പിയടക്കം പങ്കെടുക്കും ; സമകാലിക പ്രശ്നങ്ങളും പ്രകൃതി ദുരന്തങ്ങളും നേരിടാനുള്ള തയ്യാറെടുപ്പും യോഗത്തിൽ ചർച്ച ചെയ്യും
സ്വന്തം ലേഖകൻ
ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. മെയ് 28 ന് മുഖ്യമന്ത്രിയുടെ ചേംബറിലാണ് യോഗം നടക്കുക.
ഡിജിപിയും എഡിജിപിമാരും പങ്കെടുക്കും. സമകാലിക പ്രശ്നങ്ങളും പ്രകൃതി ദുരന്തങ്ങളും നേരിടാനുള്ള തയ്യാറെടുപ്പും യോഗത്തിൽ ചർച്ചയാകും.സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അറിയിച്ചിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട റെമാല്‍ ചുഴലിക്കാറ്റ് ഇന്ന് ബംഗ്ളാദേശിൽ തീരം തൊടും. സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയില്ല. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴ പെയ്തേക്കും.മെയ് മാസം ഇതുവരെ 344 മില്ലീ മീറ്റർ മഴയാണ് സംസ്ഥാനത്ത് ലഭിച്ചത്. 2021ൽ 570 മില്ലീ മീറ്റര്‍ മഴ കേരളത്തില്‍ ലഭിച്ചിരുന്നു. മെയ് 31ന് എത്തുമെന്ന് അറിയിച്ച കാലവർഷം ഇത്തവണ നേരത്തെ കേരളത്തിൽ പ്രവേശിക്കുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]