

സ്കൂൾ തുറക്കുന്നതിന് ദിവസങ്ങൾ മാത്രം ബാക്കി ; അപകട ഭീഷണിയായി മുരിക്കുംവയൽ ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിന് സമീപമുള്ള വഴിയരികിലെ മരം
സ്വന്തം ലേഖകൻ
മുണ്ടക്കയം: മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ ദിവസേന നിരവധി വാഹനങ്ങൾ കടന്നു പോവുന്ന മുണ്ടക്കയം പുഞ്ചവയൽ റോഡരികിൽ മുരിക്കുംവയൽ ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിന്റെ മതിലിനോട് ചേർന്ന് റോഡരുകിൽ നിൽക്കുന്ന ബദാം മരം ഭീഷണിയായി മാറുന്നു.
ചുവടുഭാഗം ദ്രവിച്ച് ഏതു സമയവും നിലം പൊത്താവുന്ന വിധമാണു മരം നിൽക്കുന്നത്, സമീപത്തുള്ള വീടുകൾക്കും ഭീഷണിയാണ് ,ഇത് ഒടിഞ്ഞു വീണാൽ സമീപത്തുള്ള വൈദ്യുതി ലൈനിൽ തട്ടി അപകടം ഉണ്ടാവാനും സാധ്യതയുണ്ട്.
സ്കൂൾ തുറക്കുന്നതിന് മുൻപു തന്നെ അടിയന്തിരമായി മരം വെട്ടിമാറ്റാൻ അധികാരികൾ തയ്യാറാവണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]